Saturday, April 20, 2024
HomeAmericaജോർജ് മർഗോസ് : നാസ്സാ കൗണ്ടി സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ ആശാ കേന്ദ്രം.

ജോർജ് മർഗോസ് : നാസ്സാ കൗണ്ടി സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ ആശാ കേന്ദ്രം.

ജോർജ് മർഗോസ് : നാസ്സാ കൗണ്ടി സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ ആശാ കേന്ദ്രം.

ബിജു കൊട്ടാരക്കര.
ന്യൂ യോർക്ക് നാസ്സാ കൗണ്ടിയുടെ എക്സികുട്ടീവ് ആയി മത്സരിക്കുന്ന ജോർജ് മർഗോസ് സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ ആശാകേന്ദ്രമായിക്കൊണ്ടിരിക്കുന്നു. കാരണം അമേരിക്കൻ മലയാളി സമൂഹത്തിനു ന്യൂയോർക്ക് നാസ കൗണ്ടിയിൽ ലഭിക്കുന്ന അംഗീകാരത്തിനും, പദവികൾക്കും, ആദരവുകൾക്കും പിന്നിൽ ജോർജ് മാർഗോസിന്റെ സാന്നിധ്യമുണ്ട്.
മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് കടന്നുവരുന്നതിൻ്റെ പല സൂചനകളും അദ്ദേഹത്തിൻറെ പ്രവർത്തികളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും. നാസ്സാ കൗണ്ടിയിൽ ഏതാണ്ട് നാൽപ്പതു ശതമാനം ന്യുനപക്ഷ വോട്ടുകൾ ഉണ്ട്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ആ വോട്ടുകൾ വളരെ നിർണായകമാണ്. ഈ വോട്ടുകൾ തനിക്കു അനുകൂലമാക്കുന്നതിനു മലയാളി സമൂഹത്തിന്റെ വോട്ടുകൾ അദ്ദേഹത്തിന് ലഭിക്കണം, അതിനു മലയാളികൾ ഒരു മനസോടെ പ്രവർത്തിക്കണം.
വളരെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടിയാണ് ജോർജ് മർഗോസ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പൂർണ്ണമായും അഴിമതി ഇല്ലാതാക്കുക, ലോവർ പ്രോപ്പർട്ടി ടാക്സസ്, കമ്മ്യുണിറ്റിയെ ശക്തിപ്പെടുത്തുക, വെള്ളവും പരിസ്ഥിതിയും സംരക്ഷിക്കുക തുടങ്ങി നാല് പ്രധാന അജണ്ടകളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. മലയാളി സമൂഹവുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ജോർജ് മർഗോസ് സൗത്ത് ഇന്ത്യൻ സമൂഹവുമായി പൊതുവെ മികച്ച സൗഹൃദം ഉള്ള വ്യക്തിത്വം കൂടി ആണ്. മലയാളി സമൂഹത്തിനു കൗണ്ടി ഗവൺമെൻറ് തലത്തിൽ ഇതൊരു പുതിയ മാനം തന്നെ നല്കാൻ ഇതുമൂലം സാധിക്കും.
അമേരിക്കൻ മലയാളി സമൂഹം കുറച്ചുകാലമായി ഉയർത്തുന്ന ഒരു പ്രധാന ഇഷ്യു ആണ് മലയാളികളുടെ അമേരിക്കൻ രാഷ്ട്രീയ പ്രവേശം. ഗവൺമെന്റിൽ ന്യുനപക്ഷത്തിന്റെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കണക്കിലെടുത്തു ജോർജ് മാർഗോസ് ധാരാളം പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതുമൂലം ന്യുനപക്ഷ വിഭാഗങ്ങൾക്ക് പല മേഖലയിലും നേട്ടം ഉണ്ടായിട്ടുണ്ട്. നാസു കൗണ്ടിയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിൽ അവർക്ക് പരിഹാരം കാണുവാൻ ജോർജ് മാര്കോസിന്‌ സാധിച്ചിട്ടുണ്ട്. അസാമാന്യ ഭരണ വൈഭവമുള്ള വ്യക്തിയാണ് അദ്ദേഹം എന്നത് സംശയമന്യേ തെളിയിക്കപ്പെട്ട വസ്തുതയാണ്. ന്യുന പക്ഷത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് അദ്ദേഹം അനുഷ്ടിച്ച പ്രവർത്തനങ്ങൾ വളരെ ശ്‌ളാഘനീയമാണ്.
അതുപോലെ തന്നെ അമേരിക്കൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർക്ക് അദ്ദേഹം സ്വീകരണം നൽകുകയുണ്ടായി. അമേരിക്കൻ ക്രിക്കറ്റ് ടീമിൽ ആദ്യമായാണ് ഒരു മലയാളി അംഗമാകുന്നത്. മലയാളി ആയ ഒരു ക്രിക്കറ്റ് പ്ലെയർക്കു അമേരിക്കൻ ക്രിക്കറ്റ് ടീമിൽ അംഗത്വം ലഭിച്ചത് മലയാളികൾക്കാകെ സന്തോഷം നൽകി. ഒരു കൗണ്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തു നിന്നും അഭിനന്ദനങ്ങൾ ലഭിക്കുമ്പോൾ മലയാളി എന്ന ചെറു സമൂഹം അംഗീകരിക്കപ്പെടുന്നതായും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും അതു ഭാവിയിൽ ഗുണം ചെയ്യുകയും ചെയ്യും.
ഗവണ്മെന്റ് തലങ്ങളിൽ മലയാളി സാന്നിദ്ധ്യം നമ്മുടെ സമുഹത്തിന്റെ കാലങ്ങൾ ആയ ആഗ്രഹമാണ്. അതു സാധിക്കുവാൻ ഇത്തരം സന്ദർഭങ്ങൾ ഉപയോഗിക്കണം. ജോർജ് മാർഗോസിന്റെ പ്രവർത്തനങ്ങളുടെ ഒരു രൂപ രേഖയാണിത്. തുടർന്നും മലയാളി സമൂഹത്തിനു നിരവധി അംഗീകാരങ്ങൾ, സുരക്ഷിതമൊക്കെ ലഭിക്കേണ്ടതുണ്ട്. അതിനു ജോർജ് മർഗോസ് വിജയിക്കണം. മലയാളി സമൂഹം ഒരു മനസോടെ ഒപ്പം നിൽക്കണം. പ്രൈമറി ഇലെക്ഷൻ ഉപേക്ഷയായി വിചാരിക്കാതെ അതിൻറെതായ പ്രാധാന്യത്തോടു കൂടി, ഈ വരുന്ന സെപ്റ്റംബർ 12ാം തീയതി നടക്കുന്ന പ്രൈമറി ഇലെക്ഷനിൽ ഡെമോക്രറ്റായിട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരും കടന്നു വന്നു ജോർജ് മരഗോസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
പിന്തുണയും വോളന്ററി പ്രവർത്തനവുമായി ഒരു മലയാളി മുന്നണി തന്നെ അദ്ദേഹത്തോടോപ്പും പ്രവർത്തിക്കുന്നുണ്ട് അതിൽ മാത്യു ജോഷ്വ, സക്കറിയ മത്തായി, ഡോൺ തോമസ്, ജൈസ് ജോസഫ്, സിബു ജേക്കബ്, മാത്യുക്കുട്ടി ഈശോ, ഷാജി വര്ഗീസ്. ഇതോടൊപ്പം അമേരിക്കൻ മലയാളി സമൂഹത്തിലെ പ്രധാനപ്പെട്ട നിരവധി വ്യക്തികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.
RELATED ARTICLES

Most Popular

Recent Comments