Saturday, April 20, 2024
HomeLiteratureഭഗവാന്റെ പരീക്ഷണം. (കഥ)

ഭഗവാന്റെ പരീക്ഷണം. (കഥ)

ഭഗവാന്റെ പരീക്ഷണം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അവന്‍ കുറച്ചു ദേഷ്യത്തിലാണ്. എന്നോട് ഇത്ര ദേഷ്യം അവനു ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എന്താണ് തെറ്റ് ചെയ്തതെന്നോ. 35 വയസ്സായ അവനോട് കല്യാണം കഴിക്കാന്‍ പറഞ്ഞതാണ് കാരണം. എന്റെ സമപ്രായക്കാരനും സഹപാഠികയും അയല്‍വാസിയുമായ സിദ്ധാർത്ഥന്റെ മകനാണ് അവൻ.. ‘എന്നോട് മേലാല്‍ കല്ല്യാണം കഴിക്കുന്ന വിഷയം പറയരുത് ഷെരീഫുക്ക’.
രാജന്‍ അത് പറഞ്ഞപ്പോള്‍ എന്റെ നിശബ്ധതക്ക് വിരാമമിട്ടു കൊണ്ട് ഞാന്‍ ചോദിച്ചു.
‘അപ്പോള്‍ ആജീവനാന്തം വിവാഹം കഴിക്കാതിരിക്കാനാണോ നിന്റെ തീരുമാനം?’
‘ഇക്കാക്ക് എങ്ങിനെ വേണമെങ്കിലും കരുതാം’. അവന്റെ മറുപടിയുടെ ഉള്ളിൽ എന്തോ ഒളിഞ്ഞു കിടപ്പുണ്ടെന്നു മനസ്സിലായി.
അവൻ കോളേജിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ ആല്മാർത്തമായി സ്നേഹിച്ചിരുന്നു എന്നെനിക്കറിയാം. പക്ഷെ പ്രേമവിവാഹത്തിന് അവന്റെ അച്ഛൻ എതിരാണ്. അത് സ്വന്തം മതത്തിൽ നിന്നായാലും അദ്ദേഹം ആ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യും.
‘ഷെരീഫുക്ക, എന്റെ അച്ഛനോടുള്ള ബഹുമാനം ഞാൻ ഇക്കാക്ക് തരുന്നുണ്ട്. ആ ബഹുമാനം വെച്ച് കൊണ്ട് ഞാനൊന്ന് ചോദിക്കട്ടെ. പ്രേമവിവാഹം തെറ്റാണോ?’ അതായിരുന്നു അവന്റെ ചോദ്യം.
‘പ്രേമവിവാഹത്തിലായാലും അറേൻജിട് വിവാഹത്തിലായാലും ചിലപ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാവാം. അങ്ങിനെ വന്നാൽ അറേൻജിട് വിവാഹത്തിലാണെങ്കിൽ രണ്ടുവീട്ടുകാരും യോജിച്ചു അതിനൊരു പരിഹാരം കാണും. അത് പോലെ നമുക്ക് എന്തെങ്കിലും മറ്റു പ്രശ്നങ്ങൾ ഉണ്ടായാലും അവരുടെ സഹായം ഉണ്ടാവും. ഇതാണ് ഒരു നേട്ടം’. ഞാൻ എന്റെ അറിവ് പറഞ്ഞു.
എന്തായാലും ഇനി ഒരു വിവാഹം വേണ്ട എന്ന് ഇപ്പോൾ തന്നെ മുപ്പത് വയസ്സ് ആയെന്നും രണ്ടാഴ്ച്ചത്തെ ലീവ് കഴിഞ്ഞു ഗൾഫിൽ തിരിച്ചു പോകുകയാണെന്നും അവന്റെ ഉറച്ച തീരുമാനം അവൻ പറഞ്ഞു.
‘മോനെ രാജന്‍, നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ വേണ്ട. അച്ഛന്റെ ആഗ്രഹത്തിന് വേണ്ടിയെങ്കിലും മറ്റന്നാൾ ആ പെൺകുട്ടിയെ കാണാൻ പൊയ്ക്കൂടേ? എന്നിട്ട് എന്തെങ്കിലും കാരണം പറഞ്ഞു ഒഴിയാമല്ലോ?’. ഞാൻ എന്റെ അടവ് നയം പറഞ്ഞു.
‘അത് ശെരിയല്ല, ആൺകുട്ടികളാണെങ്കിൽ എത്ര പെണ്ണ് കാണൽ നടത്തിയാലും കുഴപ്പമില്ല. എന്നാൽ വളരെയധികം ആളുകൾ പെണ്ണ് കാണാൻ വന്ന് ഒന്നും തീരുമാനത്തിൽ എത്താതെ വരുമ്പോൾ പെൺകുട്ടികൾക്കുണ്ടാവുന്ന മനോവിഷമം ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ട് ആ വൃത്തികെട്ട നാടകത്തിന് ഞാനില്ല’. രാജൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി.
‘ആട്ടെ നാളെ അച്ഛൻ പെണ്ണ് കാണാൻ പറഞ്ഞത് എവിടെയാണെന്ന് അറിയുമോ?’ ഞാനെന്റെ സംശയം ചോദിച്ചു.
‘ഇല്ല. കല്യാണ കാര്യം എന്നോട് പറഞ്ഞത് അമ്മയാണ്. അപ്പോൾ തന്നെ ഞാൻ വിവാഹം കഴിക്കില്ലെന്ന് അമ്മയോട് പറഞ്ഞു’. രാജന്റെ മറുപടി കേട്ടപ്പോൾ ഇനി അവനെ എന്ത് പറഞ്ഞു ഉപദേശിച്ചാലും അവന്റെ തീരുമാനത്തിന് മാറ്റമില്ല എന്ന് മനസ്സിലായി.
പുറത്ത് നല്ല മഴക്കുള്ള ലക്ഷണം. രാജനെ കണ്ടപ്പോൾ ചില കാര്യങ്ങൾ മറന്നു. തൃപ്രയാറിലെ ബ്യൂട്ടി സിൽക്സിൽ ചെല്ലാമെന്ന് പറഞ്ഞിരുന്നത് മറന്നു. ഇനി അധികം വൈകേണ്ട. ഉടനെ പോകാമെന്ന് തീരുമാനിച്ചു.
ഒരു പാട് കാര്യങ്ങൾ രാജനോട് സംസാരിക്കാനുണ്ട്. എന്തായാലും തിരിച്ചു വന്നിട്ടാവാമെന്ന് കരുതി.
‘രാജന്‍, നമുക്ക് പുറത്ത് പോയി എന്തെങ്കിലും കഴിക്കാം. അതോടൊപ്പം ഒരഞ്ചു മിനിറ്റ് ഒരാളെ കാണാൻ പോകാം’. ഞാൻ അവനെ ക്ഷണിച്ചു.
‘വേണ്ട, ഇക്ക പൊയ്ക്കോ. നമുക്ക് പിന്നെ കാണാം’ എന്നായിരുന്നു അവന്റെ മറുപടി. ഞാൻ ഒന്ന് കൂടെ നിർബന്ധിച്ചപ്പോൾ അവൻ എന്റെ കൂടെ വരാൻ തയ്യാറായി.
തൃപ്രയാർ സെന്ററിലുള്ള ക്ഷേത്രഗോപുര കവാടം കഴിഞ്ഞപ്പോൾ തന്നെ വാഹനങ്ങളുടെ നീണ്ട നിര കണ്ടു. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി രാജൻ വാചാലനായി. ഞാനിത് കുറെ അനുഭവിച്ചത് കൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല.
ബ്യൂട്ടി സിൽക്സിൽ ചെന്നപ്പോൾ നല്ല തിരക്ക്. ബ്യൂട്ടി സിൽക്സിന്റെ ഉടമസ്ഥൻ റാസിക്കിനെ കാണാനാണ് വന്നതെന്ന വിവരം ഞാൻ മാനേജരോട് പറഞ്ഞു.
രാജന് ഒരു ഫോൺ വന്നപ്പോൾ അറ്റന്റ് ചെയ്യാൻ പുറത്തേക്ക് പോയി. അപ്പോഴാണ് ഒരു പെൺകുട്ടി വന്ന് എന്നോട് അഭിവാദ്യം ചെയ്തത്.
‘സാറേ, ഞാൻ സാറിന്റെ ഫേസ് ബുക്ക് ഫ്രണ്ട് ആണ്. വീട് തളിക്കുളത്താണ്. സാറിന്റെ രചനകൾ ഞാൻ വായിക്കാറുണ്ട്….’. അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
വിശേഷങ്ങള്‍ പറയുന്നതിന്നിടെ പിറ്റേന്ന് പെണ്ണ് കാണാന്‍ വരുന്ന കാര്യവും അത് എന്റെ കൂട്ടുകാരന്‍ സിദ്ധാര്‍ത്ഥന്റെ മകനാണെന്നും പറഞ്ഞു.
കുറച്ചു കഴിഞ്ഞു അവർ ഡ്രസ്സ് സെലെക്റ്റ് ചെയ്യാൻ മുകളിലേക്ക് പോയി.
ഫോൺ വിളിച്ചു കഴിഞ്ഞു രാജൻ തിരിച്ചു വന്നു. ആശ്ചര്യത്തോടെ അവൻ എന്നോട് ചോദിച്ചു.
‘ഷെരീഫുക്കാട് സംസാരിച്ച ആ പെൺകുട്ടിയെ ഇതിന് മുമ്പ് അറിയുമോ?’
‘ഇല്ല. ഇപ്പോൾ ഞാൻ ആദ്യമായി കാണുകയാണ്. ആ കുട്ടിയെ പെണ്ണ് കാണാനാണ് അച്ഛൻ രാജനോട് പറഞ്ഞത്’. ഞാൻ സാധാരണമട്ടിൽ പറഞ്ഞു. ആ പെണ്‍കുട്ടി സംസാരത്തിന്നിടക്ക് പറഞ്ഞ കാര്യം ഞാന്‍ രാജനോട്‌ പറഞ്ഞു.
‘ഷെരീഫുക്ക, ഞാൻ നാളെയല്ല ഇന്ന് തന്നെ ആ പെൺകുട്ടിയെ പെണ്ണ് കാണാൻ പോകാം. എന്തിനാ പെണ്ണ് കാണുന്നെ. എനിക്ക് ഈ വിവാഹം ഇഷ്ടമാണ്’. അവൻ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് കുറച്ചു ശബ്ദം കൂടിയോ എന്ന് സംശയം.
‘അപ്പോൾ ഇനി വിവാഹം വേണ്ട എന്ന് പറഞ്ഞിട്ട്?’
‘ഷെരീഫുക്ക, ഈ പെൺകുട്ടിയെയാണ് ഞാൻ സ്നേഹിച്ചിരുന്നത്’. അവൻ സന്തോഷം തുറന്നു പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments