Thursday, April 25, 2024
HomeCinemaനിവിന്റെ കുഞ്ഞ് റോസ ട്രീസ; നിവിന്റെ രണ്ടാമത്തെ പൊന്നുമകളുടെ മാമോദിസ ആഘോഷമായി.

നിവിന്റെ കുഞ്ഞ് റോസ ട്രീസ; നിവിന്റെ രണ്ടാമത്തെ പൊന്നുമകളുടെ മാമോദിസ ആഘോഷമായി.

നിവിന്റെ കുഞ്ഞ് റോസ ട്രീസ; നിവിന്റെ രണ്ടാമത്തെ പൊന്നുമകളുടെ മാമോദിസ ആഘോഷമായി.

ജോണ്‍സണ്‍ ചെറിയാന്‍.
യുവതാരം നിവിന്‍ പോളിയുടെ രണ്ടാമത്ത കുഞ്ഞിന് പേരിട്ടു. റോസാ ട്രീസ എന്നാണ് കുഞ്ഞുമകള്‍ക്ക് നിവിന്‍ പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നത്. മാമോദിസയ തുടര്‍ന്ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വിരുന്ന് ഉണ്ടായിരുന്നു. സിനിമയില്‍ നിന്നും നിവിന്റ കൂട്ടുകാരെല്ലാം ചടങ്ങിനെത്തി.
കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ആന്റോ ജോസഫ് തുടങ്ങി സിനിമാരംഗത്തെ നിരവധി ആളുകള്‍ ചടങ്ങില്‍ എത്തി. മെയ് 25നാണ് റോസിന്റെ ജനനം. ഒരു മിനി കൂപ്പറാണ് മകള്‍ക്ക് സമ്മാനമായി നിവിന്‍ നല്‍കിയത്.
നിവിന്റയും റിന്നിയുടെയും രണ്ടാമത്തെ പൊന്നോമനയാണ് റോസ. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോള്‍ ആറുവയസ്സ് പ്രായമുണ്ട്. 2010 ഓഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച്‌ പഠിക്കുമ്ബോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments