വനിതാ കമീഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും ;പി.സി ജോര്‍ജ്.

വനിതാ കമീഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും ;പി.സി ജോര്‍ജ്.

0
314
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. കമീഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന് സാധിക്കില്ലല്ലോയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍റെ നീക്കം.

Share This:

Comments

comments