മരുന്ന് ഒരു വിഷം. (അനുഭവ കഥ)

മരുന്ന് ഒരു വിഷം. (അനുഭവ കഥ)

0
377
മിലാല്‍ കൊല്ലം.
വഴിയിൽ കിടന്നാൽ അധികം ആരും എടുക്കാത്ത ഒരു സാധനം ആണു മരുന്നുകൾ. മരുന്നിനെ കുറിച്ച്‌ വ്യക്തമായ ധാരണ ഉള്ളവർ മാത്രമേ എവിടെയേങ്കിലും കിടന്നാൽ എടുക്കുകയുള്ളു. ആരും എടുക്കാത്ത കാര്യം ചിലപ്പോ ഡേറ്റ്‌ കഴിഞ്ഞതാകും അല്ലെങ്കിൽ മരിച്ചു പോയ ആരേങ്കിലും കഴിച്ചതിന്റെ ബാക്കി ആണെങ്കിലോ അങ്ങനെ പല സംശയങ്ങൾ കൊണ്ടാണു. ഒരു ദിവസം ഒരു സ്ത്രീ ഡോക്റ്റർ എഴുതിയ കുറുപ്പടിയുമായി വന്നു. കടയിൽ നല്ല തിരക്ക്‌. അവരുടെ കയ്യിൽ നിന്ന് തുണ്ട്‌ വാങ്ങി നോക്കിയപ്പോൾ വില കൂടിയ മരുന്നാണു. ആ മരുന്നിനു വില കൂടുതൽ ആയത്‌ കൊണ്ട്‌ അതിനു സ്റ്റോക്ക്‌ രജിസ്റ്റർ ഉണ്ട്‌. അത്‌ ഒരേണ്ണം കൊടുത്താൽ മുതലാളിയോട്‌ പറഞ്ഞ്‌ സ്റ്റോക്കിൽ കുറവ്‌ ചെയ്യണം. ഞാൻ ആ സാധനം എടുത്തു പത്തിന്റെ ഒരു കവർ അതിൽ നിന്ന് ഒരേണ്ണം എടുത്ത്‌ കൊടുക്കാൻ സഹപ്രവർത്തകയോട്‌ പറഞ്ഞിട്ട്‌ ഞാൻ അടുത്ത അളിനു മരുന്ന് കൊടുക്കാൻ പോയി. അത്‌ ഒരെണ്ണം നൂറ്റി അൻപത്‌ രൂപയാണു.
അങ്ങനെ ബില്ലും അടച്ച്‌ സാധനവും കൊണ്ട്‌ അവർ പോയി. കുറേ കഴിഞ്ഞ്‌ കടയിൽ ആളോക്കേ ഒഴിഞ്ഞു നോക്കിയപ്പോൾ അവർക്ക്‌ കൊടുക്കാൻ എടുത്തു വച്ച സാധനം അവിടെ ഇരിക്കുന്നു. അതായത്‌ ഒരേണ്ണം. അവർ കൊണ്ടു പോയത്‌ ഒൻപതെണ്ണം അവർ അടച്ചത്‌ ഒരെണ്ണത്തിന്റെ വില. ആയിരത്തിമുന്നൂറ്റിയൻപത്‌ രൂപയുടെ സാധനവുമായാണു അവർ പോയിരിക്കുന്നത്‌. എന്നാൽ വാങ്ങാൻ വന്നവരുടെ കുഴപ്പം അല്ല. എടുത്ത്‌ കൊടുത്തവരുടെയാ കുഴപ്പം. ഞാൻ സഹ പ്രവർത്തകയോട്‌ ചോദിച്ചു ഇനി എന്ത്‌ ചെയ്യും മുതലാളി അറിഞ്ഞാൽ കുഴപ്പമാ. മുതലാളിയോട്‌ ഒന്ന് കൊടുത്തു എന്ന് എഴുതിക്കുകയും ചെയ്തു. പിന്നെ എന്തു ചെയ്യാനാ ഞാൻ മുതലാളിയുടെ അടുത്ത്‌ വന്നു പറഞ്ഞു. ഞാൻ ദാ വരുന്നു എന്ന് പറഞ്ഞിട്ട്‌ വെളിയിൽ വന്ന് സൈക്കിളും എടുത്തുകൊണ്ട്‌ നേരേ ആശുപത്രിയിലേക്ക്‌ വച്ചു പിടിച്ചു. നേഴ്സന്മാരുടെ റൂമിൽ ഇടിച്ചങ്ങ്‌ കയറി എന്നിട്ട്‌ ഒരു നേഴ്സിനോട്‌ ചോദിച്ചു ഇപ്പോ ഇവിടെ ആരെങ്കിലും ലാമിനറി സീ റ്റെന്റ്‌ മീഡിയം സയിസ്സുമായി വന്നോ? നേഴ്സ്‌ ആ വന്നു ദാ ഇവിടെ കൊണ്ടു തന്നതേ ഒള്ളു. പക്ഷേ അവരും ആരുമറിഞ്ഞില്ല ഞാൻ ആ കവർ വാങ്ങി ഒരു മീഡിയം കൊടുത്തിട്ട്‌ ബാക്കിയും കൊണ്ടിഞ്ഞ്‌ പോരുന്നു ഇവിടെ കൊണ്ട്‌ വന്ന് അതുപോലെ തിരിച്ചു വച്ചു. അതാണു പറഞ്ഞത്‌ മരുന്ന് എത്ര വില കൂടിയത്‌ ആയാലും അത്‌ അറിയുന്നവർക്കേ അറിയു. ഇതും എന്തിനുള്ളതാണെന്ന് അറിയുന്നവർക്കേ അറിയു.

Share This:

Comments

comments