43 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു.

43 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു.

0
466
ജോണ്‍സണ്‍ ചെറിയാന്‍.
43 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ് കത്തിനശിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കര്‍ണാടക കെ എസ് ആര്‍ ടി സി ബസ് ആണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം. ബംഗളൂരു- ചെന്നൈ ഐരാവതി ബസിനാണ് തീപിടിച്ചത്. ചെന്നൈയില്‍ എത്താന്‍ അഞ്ചുകിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണ് അപകടം. അപകടസമയത്ത് 43 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
എന്നാല്‍ അപകടകാരണം വ്യക്തമല്ല. അപകടവിവരമറിഞ്ഞപ്പോള്‍ തന്നെ ഒരുസംഘം സാങ്കേതിക വിദഗ്ദര്‍ ബംഗളൂരുവില്‍ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട കാരണം പരിശോധിച്ചുവരികയാണ്. എഞ്ചിനില്‍ നിന്നുമാണ് തീപടര്‍ന്നത് എന്നാണ് നിഗമനം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് ബംഗളൂരു വോള്‍വോ ബസിന് ആന്ധ്രാപ്രദേശിലെ മെഹ്ബൂബ് നഗറില്‍ വെച്ചുണ്ടായ തീപിടുത്തത്തില്‍ 45 യാത്രക്കാര്‍ മരിച്ചിരുന്നു.

Share This:

Comments

comments