സ്വന്തം കുഞ്ഞിനെ കവറില്‍ പൊതിഞ്ഞ് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ പിടിയില്‍.

സ്വന്തം കുഞ്ഞിനെ കവറില്‍ പൊതിഞ്ഞ് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ പിടിയില്‍.

0
421
ജോണ്‍സണ്‍ ചെറിയാന്‍.
സ്വന്തം കുഞ്ഞിനെ കവറില്‍ പൊതിഞ്ഞ് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ പിടിയില്‍. ചൈനയിലെ ഫൂച്ചൗവിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവുമായി ബന്ധപ്പെട്ട് 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു. കവറിലെന്താണെന്ന് പല തവണ ആരാഞ്ഞെങ്കിലും എന്താണെന്ന് വ്യക്തമാക്കാന്‍ ലൂ തയ്യാറായിരുന്നില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നകത്.
എന്നാല്‍ കവറുമായി പോകുമ്പോള്‍ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചു നോക്കിയപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്. കുട്ടി ആരോഗ്യം വീണ്ടെടുത്തുവെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു. ലൂവിനെ വിശദമായി ചോദ്യം ചെയ്ത് വരിരകയാണ്.

Share This:

Comments

comments