കള്ളത്തരം പല വിധം. (അനുഭവ കഥ)

കള്ളത്തരം പല വിധം. (അനുഭവ കഥ)

0
342
മിലാല്‍ കൊല്ലം.
ബസ്സിൽ കണ്ടക്റ്റർ ജോലി ചെയ്യുന്ന സമയം ഒരു സ്റ്റോപ്പിൽ നിന്ന് പിറകിലെ വാതിൽ വഴിയും മുന്നിലെ വാതിൽ വഴിയും ഒരുപാട്‌ ആൾക്കാർ കയറി റ്റിക്കറ്റ്‌ കൊടുത്തു വന്നപ്പോൾ മുൻപിൽ കൂടി കയറിയ ഒരാൾ ടിക്കറ്റ്‌ എടുക്കാനുണ്ട്‌ പക്ഷേ ചോദിച്ചിട്ട്‌ ആരും മിണ്ടുന്നും ഇല്ല. ഞാൻ പിറകിലെ കണ്ടക്റ്ററോഡ്‌ വിളിച്ചു ചോദിച്ചു ഇവിടുത്തേ ഒരു റ്റിക്കറ്റ്‌ ഉണ്ടോ? അപ്പോ അദ്ദേഹം ഇല്ലാ എന്നു പറഞ്ഞു. പിന്നെ എങ്ങനെ പിടിക്കും? എനിക്ക്‌ സംശയം ഉള്ള ഒരാളിനോട്‌ റ്റിക്കറ്റ്‌ ചോദിച്ചു അപ്പോ അതാ അയാൾ റ്റിക്കറ്റ്‌ എടുത്തു കാണിച്ചു. ദാ ഉണ്ട്‌ റ്റിക്കറ്റ്‌. അദ്ദേഹത്തിന്റെ കൂടെ വന്ന ഒരാൾ പിറകിലുണ്ട്‌ അയാളോട്‌ റ്റിക്കറ്റ്‌ ചോദിച്ചു ഉടൻ അയാൾ ഒരു ചൂടാകൽ എന്താ എത്ര റ്റിക്കറ്റ്‌ എടുക്കണം നിങ്ങളുടെ പിറകിലെ കണ്ടക്റ്ററോഡ്‌ ചോദിക്ക്‌ ഞാൻ ടിക്കറ്റ്‌ എടുത്തോ എന്ന്? അപ്പോ തന്നെ പിറകിലെ കണ്ടക്റ്റർ പറഞ്ഞു അയാൾ എടുത്തതാണു. വണ്ടി പൊയ്ക്കോണ്ടേ ഇരിക്കുകയാണു.
ഞാൻ മുൻപിൽ വന്നിട്ട്‌ ആദ്യം ടിക്കറ്റ്‌ കാണിച്ച ആളിന്റെ കൈയിൽ നിന്ന് ടിക്കറ്റ്‌ വാങ്ങി പിറകിലെ കണ്ടക്റ്ററുടെ റ്റിക്കറ്റുമായി നമ്പർ നോക്കിയപ്പോൾ…. അപ്പോൾ പിറകിൽ നിന്ന ആളിനു കൊടുത്ത റ്റിക്കറ്റ്‌. ഇത്‌ അവരുടെ ഒരു സ്തിരം നാടകം ആണു.
അതായത്‌ ഒരാൾ ടിക്കറ്റ്‌ വാങ്ങുന്നു മറ്റേയാൾ റ്റിക്കറ്റ്‌ കാണിക്കുന്നു. അപ്പോ രണ്ടു പേരേയും സംശയിക്കില്ല.  അതുപോലെ കടയിൽ നല്ല തിരക്ക്‌ പകൽ പതിനൊന്നരമണി സമയം. ബോൺ വിറ്റാ ഒരു കിലോ ഇറങ്ങിയ സമയം. സ്വർണ്ണക്കടയിൽ ഒരു ഡപ്പായും കാലിയായിട്ട്‌ വയ്ക്കാറില്ല സാധനം പോയാൽ അറിയാൻ വേണ്ടി എപ്പോഴും നിറച്ച്‌ വച്ചു കൊണ്ടേ ഇരിക്കും അതുപോലെ ഇവിടെയും കണ്ണാടി പെട്ടി എപ്പോഴും നിറച്ച്‌ വച്ചിരിക്കും. ഇവിടെ തിരക്ക്‌ കഴിഞ്ഞ്‌ നോക്കിയപ്പോൾ ഒരു കിലോയുടെ ഒരു കുപ്പി ബോൺ വിറ്റായുടെ സ്തലം കാലിയായി കിടക്കുന്നു.
ഞാൻ സ്മാളിനോട്‌ ചോദിച്ചു ഇപ്പോ ആർക്കേങ്കിലും ബോൺ വിറ്റാ കൊടുത്തോ? ഇല്ലാ എന്ന് മറുപടി കിട്ടി ഞാൻ പെട്ടന്ന് വെളിയിൽ ഇറങ്ങി നോക്കി അവിടെയെങ്ങും ആരെയും കണ്ടില്ല. പക്ഷേ സുരേന്ദ്രാസ്‌ ടെക്സ്റ്റയിൽസിന്റെ കുറച്ച്‌ മുന്നിലുള്ള ഒരു പോസ്റ്റിന്റെ മുന്നിൽ ഒരു ഒരു കിലോയുടെ ബോൺ വിറ്റാ ഉടുപ്പൊന്നും ഇടാതെ (പൊതിയാതെ) ഇരിക്കുന്നു ഞാൻ ആരോടും ഒന്നും ചോദിച്ചില്ല ചെന്ന് എടുത്തു കൊണ്ടുവന്ന് കടയിൽ വച്ചു കള്ളനെ എനിക്ക്‌ അറിഞ്ഞു കൂടെങ്കിലും കള്ളനു എന്നെ അറിയാം അതു കൊണ്ട്‌ കള്ളൻ എന്നെ കണ്ടപ്പോൾ മനസിലായി പിടിക്കുമെന്ന് അതുകൊണ്ട്‌ അത്‌ അവിടെ വച്ചിട്ട്‌ മാറി നിന്നു. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി.

Share This:

Comments

comments