Sunday, December 7, 2025
HomeKeralaഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

ജോണ്‍സണ്‍ ചെറിയാന്‍.
ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഭിന്നലിംഗക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിയ്ക്കായി 5.95 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ തലത്തില്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഗുണഭോക്താക്കളെ കണ്ടെത്താനാണ്‌ തീരുമാനം. ഒരാള്‍ക്ക് പരിശീലനത്തിന് 8500രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
RELATED ARTICLES

Most Popular

Recent Comments