Tuesday, April 23, 2024
HomeCinemaകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജുവര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജുവര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജുവര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജുവര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
എഫ്‌ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം അജു വര്‍ഗീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസില്‍ കളമശേരി പൊലീസാണ് അജു വര്‍ഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുഹൃത്താണെന്നും അജു ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments