Saturday, April 20, 2024
HomeLiteratureതെറ്റും ശരിയും.... (അനുഭവ കഥ)

തെറ്റും ശരിയും…. (അനുഭവ കഥ)

തെറ്റും ശരിയും.... (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഇത്‌ ഒരു സാധാരണ ചീപ്പ്‌. ഒരു ചീപ്പിനെ നമ്മൾ അങ്ങ്‌ ചീപ്പായി കാണരുത്‌. ഈ ചീപ്പ്‌ 1997 ജൂലൈ 5 -നു ഞാൻ ഷാർജയിൽ വന്നപ്പോൾ എന്നെ കൊണ്ടുവന്ന ചേട്ടൻ (ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ്‌ ) തന്നതാണു. ഈ ജൂലൈ 5 നു 19 ത്‌ വർഷം തികയുകയാണു. ഈ ചീപ്പ്‌ എന്റെ കൂടെ എവിടയോക്കയോ സഞ്ചരിച്ചിട്ടുണ്ട്‌. കുറേ പ്രാവശ്യം ഇൻഡിയിലും വന്നിട്ടുണ്ട്‌. ചീപ്പിന്റെ രണ്ട്‌ പല്ല് പോയിട്ടുണ്ട്‌. ഈ ചീപ്പ്‌ അന്ന് ഞാൻ ചേട്ടന്റെ കൈയ്യിൽ നിന്ന് ചോദിച്ച്‌ വാങ്ങുമ്പോഴേ ഇല്ലായിരുന്നു. ഈ ചീപ്പ്‌ 17 – വർഷം ഷാർജയിൽ 2 വർഷം അബുദാബിയിൽ ഇപ്പോ അജ്‌ മാനിൽ. ഇത്‌ കണ്ടിട്ട്‌ എന്ത്‌ മനസിലായി…. ഏത്‌ സാധനവും സൂക്ഷിച്ച്‌ നാളയും വേണം എന്ന് വിചാരിച്ച്‌ ഉപയോഗിച്ചാൽ എത്ര കാലം വേണമെങ്കിലും ഉപയോഗിയ്ക്കാം.
ഇത്‌ എന്നെ പഠിപ്പിച്ചത്‌ വേറേ ആരുമല്ല എന്റെ അമ്മയാണു. ചെറുപ്പത്തിലെ അഛൻ മരിച്ചിട്ടും കഷ്ടപെട്ട്‌ രണ്ട്‌ മക്കളെ പഠിപ്പിച്ച്‌ വലുതാക്കിയപ്പോഴും ഒരു നയ പൈസയുടെ വസ്തു പോലും അമ്മ വിറ്റ്‌ കാശാക്കിയില്ല എന്നതാണു സത്യം. എന്നാൽ ഒരു സത്യം പറയാതിരിയ്ക്കാൻ വയ്യ. സ്കൂളിൽ പഠിയ്ക്കുന്ന കാലം രാവിലെ കേരളകൗമുദി ദിനപത്രം കൊടുക്കുന്ന ജോലി ഉണ്ടായിരുന്നു. അന്ന് കൂട്ടുകാർ ഒരുപാട്‌ ഉണ്ടായിരുന്നു. പേപ്പറിന്റെ പൈസ എടുത്തു ചിലവാക്കി. ശംബളം കിട്ടുമ്പോൾ തിരിച്ചിടാം എന്നാണു പ്രതീക്ഷ. പക്ഷേ അത്‌ നടന്നില്ല. ഒരു ദിവസം പേപ്പർ മുതലാളി കണ്ടുപിടിച്ചു. അമ്മയേ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അമ്മ വന്നു അമ്മയോട്‌ കര്യങ്ങൾ എല്ലാം പറഞ്ഞ്‌. അമ്മ അപ്പോൾ തന്നെ കാലൻ ചെട്ടിയാരെ വിളിച്ച്‌ വീട്ടിൽ നിന്ന ഒരാടിനെ പിടിച്ച്‌ കൊടുത്തു കാശുവാങ്ങി കൊണ്ടു കൊടുത്തു . അപ്പോൾ പേപ്പർ മുതലാളി പറഞ്ഞു…. നാളെ രാവിലെ മുതൽ പേപ്പറിടാൻ വരാൻ. അപ്പോൾ അമ്മ പറഞ്ഞു ഇനി വീട്ടിൽ ആടില്ല അതുകൊണ്ട്‌ ഇനി എന്റെ മോൻ പേപ്പർ ഇടണ്ടാ
RELATED ARTICLES

Most Popular

Recent Comments