Friday, April 19, 2024
HomePoemsഅനാഥൻ..... (കവിത)

അനാഥൻ….. (കവിത)

അനാഥൻ..... (കവിത)

ജയൻ വിജയൻ കോന്നി. (Street Light fb group)
ഏതോ ഉദരത്തിൽ ആരോ
ബീജംനിറച്ചെന്നോ പിറന്നവൻ
മുലപ്പാൽനുണയാതെ വരണ്ടചുണ്ടുമായ്
തെരുവോരങ്ങളിൽ വളർന്നവൻ
മുട്ടിയവാതിലുകൾ ആട്ടിയകറ്റി
അന്നത്തിനായെച്ചിൽ കൂനകൾതിരഞ്ഞും
ബലിക്കാക്കയോടൊപ്പം ബലിച്ചോറുതിന്നവൻ
തെരുവുനായക്കൊപ്പം കല്ലേറുപകുത്തവൻ
പുസ്തകംചുമക്കുന്ന ബാല്യങ്ങൾക്കിടയിലൂടെ
ഭാണ്ഡവും പേറിനടന്നവൻ
കുഴയുന്നകാലുമായ് ഭാരം ചുമന്ന്
നിറംകെട്ട കൗമാരം താണ്ടിയവൻ
ഇണയെത്തിരഞ്ഞ യൗവ്വനത്തിൽ
യോഗ്യതാപത്രം ചോദിച്ചവർക്കുമുന്നിൽ
തലതാഴ്ത്തിനിൽക്കാൻ വിധിക്കപ്പെട്ടവൻ
ജന്മബീജത്തെപ്പഴിക്കണോ
കാമക്കൂത്തിൽ പിറവിതന്ന ഗർഭാശയത്തെ പഴിക്കണോയെന്ന്
അറിയാതെ നീറുന്നവനീ അനാഥൻ.

 

RELATED ARTICLES

Most Popular

Recent Comments