Friday, April 19, 2024
HomePoemsരാമായണപാരായണം.... (കവിത)

രാമായണപാരായണം…. (കവിത)

രാമായണപാരായണം.... (കവിത)

ശിവാനി ശങ്കർ. (Street Light fb group)
പാടിപ്പുകഴ്ത്തിയവൾ,തുഞ്ചന്റെകിളി മകളാവോളം മഹനീയശ്രീരാമചരിതം.
ആടിയിൽപൊഴിയുന്ന,വർഷമേഘങ്ങളു-മാവോളംനുകരുന്നോരധ്യാത്മരാമായണം.
ആൽമരത്തണലിലും,കൽവിളക്കെരിയുന്നൊരമ്പലമുറ്റത്തും-
നിറയുന്ന രാമകഥാമൃതം.
ആലവട്ടങ്ങളും,വെൺചാമരങ്ങളും അനുയാത്രയില്ലാത്ത-
കഠിനമാം,സീതായനംപേറുംആദികാവ്യം .
ആരാധ്യനാകും തന്നഗ്രജനോടോത്തു-ആരണ്യഭൂവിലേക്കായിപുറപ്പെട്ട- ലക്ഷ്മണത്യാഗവും,ഊർമ്മിളാവിരഹവും ചേർത്തുരചിച്ചതാം,പുണ്യേതിഹാസം.
ആദരവോടങ്ങു,സോദരപാദുകംപൂജിച്ച കെെകേയിതനയനുടെ, ധർമ്മവും,നീതിയും തൂലികയാക്കിയവാല്മീകിരാമായണം.
ആഷാഢംപുൽകുന്നൊരുഷസന്ധ്യയൊക്കെയും-
പാരായണംചെയ്തു രാമപരിത്യാഗം.
ആതിഥ്യമരുളുമന്നൊരാലയക്കോലായിൽ
വീണ്ടുംഅരങ്ങേറി സീതാപഹരണവും,
രാവണലങ്കാദഹനവും.
ആസുരചിന്തകൾ,അന്യതാഭാവങ്ങൾ
ആടിത്തിമിർക്കുന്നൊരീധരയിൽ
ആ,നല്ലശീലതിൻസാരാംശമൊക്കെയും
ചൊരിയട്ടെ,നന്മതൻചാന്ദ്രപ്രകാശം.
ആപാതമധുരം,ശ്രീരാമചന്ദ്രജപം ഭക്ത്യാ,
നിത്യവുംചൊൽകീടുവെന്നാൽ,
ശ്രീമഹാലക്ഷ്മി വിളങ്ങീടുംഗേഹത്തിലെന്നതും സത്യം
RELATED ARTICLES

Most Popular

Recent Comments