Thursday, April 25, 2024
HomeKeralaപാവറട്ടിയിലെ യുവാവിന്‍റെ മരണം ; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

പാവറട്ടിയിലെ യുവാവിന്‍റെ മരണം ; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

പാവറട്ടിയിലെ യുവാവിന്റെ മരണം ; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സിപിഒ ശ്രീജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. പൊലീസിന് വീഴ്ച പറ്റിയതായ അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും രണ്ടു പൊലീസുകാരുടെ നടപടിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. പൊലീസിന്‍റെ ക്രൂരമര്‍ദനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുകയുണ്ടായി.
സുഹൃത്തായ പെണ്‍കുട്ടിയുമായി സംസാരിച്ചതിന് കഴിഞ്ഞ ദിവസം വിനായകനെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, രേഖകളില്ലാത്ത വാഹനവുമായി സഞ്ചരിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നുമാണ് പൊലീസുകാരുടെ വെളിപ്പെടുത്തല്‍.
RELATED ARTICLES

Most Popular

Recent Comments