Friday, March 29, 2024
HomeGulfനോക്കിയയുടെ രണ്ടു ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ എത്തി.

നോക്കിയയുടെ രണ്ടു ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ എത്തി.

നോക്കിയയുടെ രണ്ടു ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ എത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
നോക്കിയ 3310 നു ശേഷം മറ്റു രണ്ടു ഫീച്ചര്‍ ഫോണുകള്‍ കൂടി നോക്കിയ അവതരിപ്പിക്കുന്നു. നോക്കിയ 105, നോക്കിയ 130 എന്നീ രണ്ടു ഫോണുകളാണ് വിപണിയില്‍ എത്തിയിരിക്കപന്നത്. പഴയ ഫീച്ചര്‍ ഫോണ്‍ പരിഷ്കരിച്ചാണ് ഇറക്കിയിരിക്കുന്നത്.
999 രൂപയാണ് നോക്കിയ 105 ന്റെ വില. അതേസമയം, ഇതിന്റെ ഇരട്ട സിം പതിപ്പിന് 1,149 രൂപയാണ് വില. എന്നാല്‍ നോക്കിയ 130 ന്റെ വില വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല.
നോക്കിയ 130ന് 1.8 ഇഞ്ച് ഡിസിപ്ലേയാണ്. 4 എംബി റാം, 4 എംബി സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം, 1020 എംഎഎച്ച്‌ ബാറ്ററി കരുത്ത്, എഫ്‌എം റേഡിയോ, ബ്ലൂടൂത്ത്, ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.
1.8 ഇഞ്ച് കളര്‍ ഡിസിപ്ലേ, 4 എംബി റാം, 4 എംബി സ്റ്റോറേജ്, 800 എംഎഎച്ച്‌ ബാറ്ററി, എഫ്‌എം റേഡിയോ, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് നോക്കിയ 105ന്റെ പ്രധാന ഫീച്ചറുകള്‍. നോക്കിയ എസ് 30 പ്ലസാണ് ഒഎസ്. നീല, കറുപ്പ്, വെള്ള നിറങ്ങളില്‍ അവതരിപ്പിച്ച നോക്കിയ 105 ല്‍ ഗെയിമുകളും ഉണ്ട്.
RELATED ARTICLES

Most Popular

Recent Comments