Tuesday, April 16, 2024
HomeNewsതമിഴ്നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ നിരവധി മരണം.

തമിഴ്നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ നിരവധി മരണം.

തമിഴ്നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ നിരവധി മരണം.

ജോണ്‍സണ്‍ ചെറിയാന്‍.
തമിഴ്നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ പത്ത് പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ബസിലെ എട്ട് യാത്രക്കാരും ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുപ്പൂരില്‍ നിന്ന് കുംഭകോണത്തേക്ക് പോവുകയായിരുന്ന ബസും സ്റ്റീല്‍ കയറ്റി വരികയായിരുന്ന ട്രക്കും വല്ലം ടൗണിലെ ഓവര്‍ ബ്രിഡ്ജില്‍ വെച്ച്‌ കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്നാട് കോര്‍പറേഷന്‍ ബസ് സ്റ്റീല്‍ കയറ്റി പോവുകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. മരിച്ചവര്‍ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 55,000 രൂപയും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments