ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ ദിലീപ് പൊട്ടിത്തെറിച്ചു.

0
1734
Kochi: Malayalam actor Dileep, who was arrested in connection with the abduction and assault case of a South Indian actress, being produced before the Magistrate court which sent him to 14 days judicial custody, in Kochi on Tuesday. PTI Photo(PTI7_11_2017_000017B)

ജോണ്‍സണ്‍ ചെറിയാന്‍.

ആലുവ: ഇന്നലെ രാത്രിയില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ എനിക്കുറങ്ങണം എന്ന് പറഞ്ഞു ദിലീപ് പൊട്ടിത്തെറിച്ചു. പോലീസിനു കിട്ടിയ രണ്ടു ദിവസത്തിനുള്ളില്‍ തെളിവെടുപ്പ് തീര്‍ക്കേണ്ടതുള്ളതുകൊണ്ട് ഇന്നലെ രാത്രിയില്‍ ആലുവ പോലീസ് ക്ലബില്‍ വൈകിയെത്തിയപ്പോള്‍ വീണ്ടും ചോദ്യം ചെയ്യാനോരുങ്ങിയപ്പോളാണ് നടന്‍ പൊട്ടിത്തെറിച്ചത്.

മൂവാറ്റുപുഴ, തൊടുപുഴ, കൊച്ചിയിലെ അബാദ് പ്ലാസ്സാ എന്നിവിടങ്ങളിലെല്ലാം പോയി തെളിവെടുപ്പുകള്‍ നടത്തി. രാത്രിയില്‍ വൈകി പോലീസ് ക്ലബ്ബില്‍ എത്തിയപ്പോള്‍ ക്ഷീണിതനാണെന്നും, ഉറങ്ങണമെന്നും പറഞ്ഞ നടനോട് വീണ്ടും ചോദ്യം ചെയ്തപ്പോളാണ് നിങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യ് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടത്.

എന്നാല്‍ വികാരം മനസ്സിലാക്കുന്നു, സഹകരിക്കണം ഇല്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടി വരും എന്ന് പറഞ്ഞപ്പോളാണ് താരം അടങ്ങിയത്. ചെന്ന സ്ഥലങ്ങളിലെല്ലാം നാട്ടുകാര്‍ കൂക്കുവിളികളും, കരിങ്കൊടി കാണിക്കലും ആയിരുന്നു. ഇന്ന് വീണ്ടും തെളിവെടുപ്പുകള്‍ തുടരും.

Share This:

Comments

comments