ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയേര്‍സ് ഫോറം-ജൂലൈ 22ന് .

ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയേര്‍സ് ഫോറം-ജൂലൈ 22ന് .

0
691
 പി.പി. ചെറിയാന്‍.
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ജൂലായ് 22 ശനിയാഴ്ച സീനിയര്‍ ഫോറം സംഘടിപ്പിക്കുന്നു.
22 ശനി രാവിലെ 10 മണിക്ക് ഗാര്‍ലന്റ് അസ്സോസിയേഷന്‍ മെയ്ന്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ ഡോ. തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെമിനാര്‍ ഉണ്ടായിരിക്കും. ഐസൊലേഷന്‍ ഇന്‍ സീനിയര്‍ അഡല്‍റ്റ്സ് (Isolation in Senior Adults) എന്ന വിഷയത്തെ കുറിച്ചായിരിക്കും സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നത്. സീനിയര്‍ ഫോറത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സീനിയേഴ്സിന് ഒത്തു ചേരുന്നതിനും, സൗഹൃദം പങ്കിടുന്നതിനും, ആനുകാലികവിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും അസ്സോസിയേഷന്‍ ഒരുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ റീമ സുരേഷുമായി 469417 9016 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Share This:

Comments

comments