Sunday, September 29, 2024
HomeCinemaനായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ആദ്യമെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍.

നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ആദ്യമെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍.

നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ആദ്യമെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശംസകളുമായി ആദ്യമെത്തിയത് മറ്റൊരു താര പുത്രന്‍. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനാണ് പ്രണവിന് സിനിമയിലേക്ക് സ്വാഗതം ആശംസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
പ്രിയപ്പെട്ട അപ്പുവിന് പുതിയ സിനിമയിലെ ആദ്യ ദിന ചിത്രീകരണത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന്റെ സംഘട്ടനത്തിനും മറ്റുമായി പ്രണവ് എടുത്ത പ്രയത്നവും തയ്യാറെടുപ്പുകളും എത്രയാണെന്ന് തനിക്ക് അറിയാമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഈ ചിത്രം എല്ലാവരെയും രസിപ്പിക്കുന്നതാവുമെന്നും പ്രണവ് തിളങ്ങുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയിലെ സംഘട്ടന രംഗങ്ങള്‍ എളുപ്പമാക്കുന്നതിന് വേണ്ടി പ്രണവ് ആറ് മാസത്തോളം അമേരിക്കയില്‍ പാര്‍കൗര്‍ പരിശീലിച്ചിരുന്നു. മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫിനൊപ്പമാണ് പ്രണവ് നായകനാകുന്നത്. ചിത്രത്തിന്റെ തുടക്കവും ഇട്ടു കഴിഞ്ഞു. തിരുവനന്തപുരം താജ് ഹോട്ടലില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍പിതാവ് മോഹന്‍ലാലിന്റെ സാന്നിധ്യത്തിലാണ് പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ പൂജയ്ക്ക് തുടക്കമായത്.
ആദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ഏറെ ആകാംക്ഷകള്‍ നിറഞ്ഞ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. താരപുത്രന്റെ എന്‍ട്രിയോടെ ആവേശത്തിലായിരിക്കുന്നത് മോഹന്‍ ലാല്‍ ആരാധകര്‍ തന്നെയാണ്.
RELATED ARTICLES

Most Popular

Recent Comments