വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 50 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ യുവാവും, യുവതിയും പിടിയിലായി.

0
1265

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 50 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ യുവാവും, യുവതിയും പിടിയിലായി. തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ കൃഷ്ണേന്ദു (21) സുഹൃത്തും പുതുക്കാട് സ്വദേശിയുമായ ജിന്‍സണ്‍ (27) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്.

ഗള്‍ഫില്‍ പുതുതായി ആരംഭിക്കുന്ന ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ ജോലി നല്‍കാമെന്നു പറഞ്ഞു 85 പേരില്‍ നിന്നായി ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നു. ഫെയിസ്ബുക്കില്‍ നിന്നും പരിചയപ്പെട്ട ആളുകളാണ് തട്ടിപ്പിനിരയായത്.

പ്രതികളുടെ ബാങ്ക് അക്കൌണ്ടില്‍ ആണ് ഇവര്‍ പണം ഇട്ടു കൊടുത്തത്.തട്ടിയെടുത്ത പണം ആര്‍ഭാടജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പാലാരിവട്ടം സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Share This:

Comments

comments