Thursday, March 28, 2024
HomeKeralaഇനിയുള്ള യാത്ര ഒരുമിച്ച്‌;കെഎസ്ശബരീനാഥനും ദിവ്യ എസ്‌അയ്യരും വിവാഹിതരായി.

ഇനിയുള്ള യാത്ര ഒരുമിച്ച്‌;കെഎസ്ശബരീനാഥനും ദിവ്യ എസ്‌അയ്യരും വിവാഹിതരായി.

ഇനിയുള്ള യാത്ര ഒരുമിച്ച്‌;കെഎസ്ശബരീനാഥനും ദിവ്യ എസ്‌അയ്യരും വിവാഹിതരായി.

ജോണ്‍സണ്‍ ചെറിയാന്‍.
തക്കല: കെഎസ്ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ്‌അയ്യര്‍ വിവാഹിതരായി. തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ശബരിനാഥ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വനം വകുപ്പില്‍ നിന്ന് ശേഖരിച്ച വൃക്ഷതൈകള്‍ നല്‍കും, തക്കല ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലളിതമായ താലികെട്ട് ചടങ്ങ്, അതിഥികളെ സ്വീകരിക്കാന്‍ വാഴത്തട വിളക്കുകള്‍, അരുവിക്കര മണ്ഡലത്തിലെ കോട്ടൂര്‍ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകരാണ് വിവാഹ പന്തല്‍ ഒരുക്കുക, നാട്ടിലെ വിഭവങ്ങളായ വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തല്‍ ആണിത്. ഒപ്പം ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വരച്ച കേരത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേര്‍ക്കും.
RELATED ARTICLES

Most Popular

Recent Comments