Sunday, September 29, 2024
HomeCinemaസിനിമ സംവിധാനം ചെയ്യാനും രമേഷ് പിഷാരടിക്ക് അറിയാം;തമാശ പറയാന്‍ മാത്രമല്ല.കന്നി ചിത്രം ഈ വര്‍ഷം തന്നെ.

സിനിമ സംവിധാനം ചെയ്യാനും രമേഷ് പിഷാരടിക്ക് അറിയാം;തമാശ പറയാന്‍ മാത്രമല്ല.കന്നി ചിത്രം ഈ വര്‍ഷം തന്നെ.

സിനിമ സംവിധാനം ചെയ്യാനും രമേഷ് പിഷാരടിക്ക് അറിയാം;തമാശ പറയാന്‍ മാത്രമല്ല.കന്നി ചിത്രം ഈ വര്‍ഷം തന്നെ.

ജോണ്‍സണ്‍ ചെറിയാന്‍.
കൊമേഡിയനും നടനുമായ രമേഷ് പിഷാരടി സംവിധായകന്റെ കുപ്പായം അണിയുന്നു. തന്റെ കന്നി ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയറ്ററിലെത്തുമെന്നും രമേഷ് പിഷാരടി വ്യക്താക്കി. ഇതോടെ തനിക്ക് തമാശ പറയാനും അവതാരകനാകാനും മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് രമേഷ്.
ജയറാമാണ് ചിത്രത്തിലെ നായകനെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ റയാന്‍ പിഷാരഡി തയ്യാറായില്ല. പത്ത് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് രമേഷ് പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയറ്ററിലെത്തുമെന്നും പിഷാരഡി വ്യക്തമാക്കി. കോമഡി താരങ്ങളായി സിനിമയില്‍ എത്തി സംവിധായക വേഷമണിഞ്ഞ സിദ്ദിഖ്, ലാല്‍, നാദിര്‍ഷാ തുടങ്ങിയവരുടെപട്ടികയിലേക്ക് രമേഷ് പിഷാരടിയും കടക്കുകയാണ്. കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ നായകനായും പിഷാരഡി വേഷം ഇട്ടിരുന്നു.
RELATED ARTICLES

Most Popular

Recent Comments