Tuesday, December 9, 2025
HomeKeralaമുത്തച്ഛനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ടിപ്പര്‍ ലോറി കയറി മരിച്ചു.

മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ടിപ്പര്‍ ലോറി കയറി മരിച്ചു.

മുത്തച്ഛനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ടിപ്പര്‍ ലോറി കയറി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഹരിപ്പാട്:  മുത്തച്ഛനൊപ്പം സ്കൂളിലേക്ക് സ്കൂട്ടറില്‍ പോയ വിദ്യാര്‍ത്ഥിനി ടിപ്പര്‍ ലോറി കയറി മരിച്ചു. നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മുട്ടം ഉഷസ് വില്ലയില്‍ എയ്മി(നിക്കി- ഒന്‍പത്)യാണ് മരിച്ചത്. നങ്ങ്യാര്‍കുളങ്ങര-മാവേലിക്കര റോഡില്‍ പാലമൂട് ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 8.15 നായിരുന്നു അപകടം.
മുത്തച്ഛന്‍ റിട്ട. എസ് ഐ രാഘവനൊപ്പം പിന്നിലിരുന്ന് സഞ്ചരിക്കുമ്ബോള്‍ സ്കൂട്ടറിനു പിന്നില്‍ ടിപ്പറിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയുമായിരുന്നു. രാഘവന് പരുക്കുകളൊന്നുമില്ല. സ്കൂളിന് അന്പത് മീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്നത്.
ട്രെയിന്‍ പോയശേഷം ലെവല്‍ക്രോസ് തുറന്നപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒന്നിച്ച്‌ മുന്നോട്ട് നീങ്ങുമ്ബോഴാണ് ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ലോറി ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് പോലീസെത്തിയാണ് ലോറി റോഡില്‍ നിന്നും മാറ്റിയത്. ഡ്രൈവറെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തില്‍ പെട്ടത് തന്റെ മകളാണെന്ന് അറിയാതെ അമ്മ റോസമ്മ(സിജി) പിന്നിലുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. മൂവരുമൊന്നിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയതെങ്കിലും ചാറ്റല്‍ മഴയുള്ളതിനാല്‍ റോസമ്മ ചൂണ്ടുപലക ജങ്ഷനില്‍ ഇറങ്ങി ബസില്‍ കയറുകയായിരുന്നു. പുന്നപ്ര സെന്റ് തോമസ് ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപികയാണ് റോസമ്മ. ലണ്ടനില്‍ നിന്ന് വരുന്ന സഹോദരിയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുവരാന്‍ കുട്ടിയുടെ അച്ഛന്‍ അരുണ്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പോയതിനാലാണ് രാഘവന്‍ എയ്മിയെയും കൊണ്ട് സ്കൂളില്‍ പോയത്.
RELATED ARTICLES

Most Popular

Recent Comments