വലിഞ്ഞ് കയറലില്‍ കുമ്മനത്തെ തോല്‍പ്പിച്ച്‌ കളക്ടര്‍ ബ്രോ.

വലിഞ്ഞ് കയറലില്‍ കുമ്മനത്തെ തോല്‍പ്പിച്ച്‌ കളക്ടര്‍ ബ്രോ.

0
426
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കൊച്ചി മെട്രോ ഉദ്ഘാടച്ചടങ്ങിനോട് അനുബന്ധിച്ച്‌ നടത്തിയ മെട്രോ യാത്രയില്‍ മോദിക്കൊപ്പം സീറ്റൊപ്പിച്ച കുമ്മനത്തിന് പൊങ്കാല തീര്‍ന്നിട്ടില്ല. അതിനിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ നൈസായ്ട്ട് ട്രോളുന്ന കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. അതുക്കും മേലെ, അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞ് കയറ്റം എങ്ങനെ എന്ന അടിക്കുറിപ്പോടു കൂടി കളക്ടര്‍ ബ്രോ പോസ്ററ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്.
നരേന്ദ്ര മോദി കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് കളക്ടര്‍ ബ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2016 സെപ്ററംബറിലാണ് മോദി കോഴിക്കോട് എത്തിയത്. ബിജെപിയുടെ ത്രിദിന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് മോദി കോഴിക്കോട്ടെത്തിയത്. മോദിയെ കുമ്മനം സ്വീകരിക്കുന്ന ചിത്രമാണിത്. ഇരുവര്‍ക്കുമിടയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ ആയിരുന്ന പ്രശാന്തിനേയും കാണാം. കളക്ടര്‍ ബ്രോയുടെ പോസ്റ്റിന് ഇപ്പോള്‍ത്തന്നെ ആയിരക്കണക്കിന് ലൈക്കുകളും നൂറു കണക്കിന് കമന്റുകളും ലഭിച്ചു കഴിഞ്ഞു.

Share This:

Comments

comments