Sunday, September 29, 2024
HomeNewsഉയരത്തില്‍ അല്‍പ്പം കുറവോ?എവറസ്റ്റിന്റെ ഉയരമളക്കാൻ നേപ്പാൾ സർക്കാർ ഒരുങ്ങുന്നു.

ഉയരത്തില്‍ അല്‍പ്പം കുറവോ?എവറസ്റ്റിന്റെ ഉയരമളക്കാൻ നേപ്പാൾ സർക്കാർ ഒരുങ്ങുന്നു.

ഉയരത്തില്‍ അല്‍പ്പം കുറവോ?എവറസ്റ്റിന്റെ ഉയരമളക്കാൻ നേപ്പാൾ സർക്കാർ ഒരുങ്ങുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കാഠ്മണ്ഡു: എവറസ്‌റ്റിന്റെ ഉയരം കുറയുന്നതായുളള സംശയത്തിന്റെ അടിസ്ഥാനത്തിൽ പർവതത്തിന്റെ ഉയരമളക്കാൻ നേപ്പാൾ സർക്കാർ ഒരുങ്ങുന്നു. നിലവിൽ 8848 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. ആറ് പതിറ്റാണ്ട് മുമ്പ് നടത്തിയ സർവേ പ്രകാരമുളള കണക്കാണിത്.
ആഗോളതാപനവും മഞ്ഞുരുകലും, ഭൂകമ്പവും എവറസ്‌റ്റിന്റെ ഉയരം കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പർവതത്തിന്റെ ഏറ്റവും മുകളിലുളള ഹിലരി സ്‌റ്റോൺ എന്ന പ്രദേശം 2015ലെ ഭൂകമ്പത്തെ തുട‌ർന്ന് അടർന്ന് വീണതായും സംശയമുണ്ട്. ഇതിനെ തുടർന്നാണ് വീണ്ടും പർവതത്തിന്റെ ഉയരം അളക്കുന്നത്.
എവറസ്‌റ്റിന്റെ ഉയരം അളക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്വന്തം നിലയിൽ പരിശോധന നടത്താൻ നേപ്പാൾ സർക്കാർ തീരുമാനിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments