Saturday, April 20, 2024
HomeNewsസംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിച്ചതായി റിപ്പോർട്ട്.

സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിച്ചതായി റിപ്പോർട്ട്.

കർഷക ആത്മഹത്യകൾ വർദ്ധിച്ചതായി റിപ്പോർട്ട്.

ജോണ്‍സണ്‍ ചെറിയാന്‍.
പഞ്ചാബ്: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കർഷക ആത്മഹത്യകൾ വർദ്ധിച്ചതായി റിപ്പോർട്ട്. പഞ്ചാബ് യൂണിവേഴ്സിറ്റി (പട്യാല) നടത്തിയ സർവേയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കർഷക ആത്മഹത്യകൾ വർദ്ധിച്ചതായി കണ്ടെത്തിയത്. ഫരീദ്കോട്ട്, ഫത്തേഹ്ഗർ സാഹിബ്, ഹോഷിയാർപൂർ, പട്യാല, രൂപ്‌നഗർ, എസ്.എ.എസ്. നഗർ, മുക്രിർ സാഹിബ് തുടങ്ങിയ ഏഴ് ജില്ലകളിലാണ് ആത്മഹത്യകൾ വർദ്ധിച്ചിരിക്കുന്നത്.
2011 ൽ നിന്ന് 2016 ൽ എത്തുമ്പോഴേക്കും കർഷക ആത്മഹത്യകൾ മുന്ന് മടങ്ങായി വർദ്ധിച്ചതായി യൂണിവേഴ്സിറ്റിയിൽ നിന്ന് അറിയിച്ചു. കർഷകരും കർഷക തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്യുന്നത്. 2010 മുതൽ 2016 വരെയുളള കാലയളവിൽ 1309 കർഷകരാണ് ഈ ജില്ലകളിൽ ആത്മഹത്യ ചെയ്‌തത്. എന്നാൽ 2001 മുതൽ 2011 വരെ 365 കർഷക ആത്മഹത്യകൾ മാത്രമാണ് ഈ ജില്ലകളിൽ നടന്നത്.
വരൾച്ചയും, കാലാവസ്ഥ വ്യത്യയാനവും മൂലം കൃഷി നശിക്കുന്നതും, വിളകൾക്ക് മികച്ച വില ലഭിക്കാത്തതും കർഷകരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments