Thursday, April 25, 2024
HomeCinemaദിലീപുമായുള്ള പ്രശ്‌നം;സംഭവത്തെ കുറിച്ച് വിശദീകരണവുമായി ബിജുമേനോന്‍.

ദിലീപുമായുള്ള പ്രശ്‌നം;സംഭവത്തെ കുറിച്ച് വിശദീകരണവുമായി ബിജുമേനോന്‍.

ദിലീപുമായുള്ള പ്രശ്‌നം;സംഭവത്തെ കുറിച്ച് വിശദീകരണവുമായി ബിജുമേനോന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കുറച്ച് കാലം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു ദിലീപ് -ബിജു മേനോന്‍ തമ്മിലുള്ള പ്രശ്‌നം. സംയുക്തയുമായുള്ള പിണക്കം ദിലീപ് ഭര്‍ത്താവില്‍ തീര്‍ക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ സംഭവത്തെ കുറിച്ച് വിശദീകരണവുമായി ബിജുമേനോന്‍ രംഗത്തെത്തി. ഇത് പൂര്‍ണമായും തെറ്റാണെന്ന് ബിജു മേനോന്‍ പറയുന്നു. വര്‍ഷങ്ങളായി ദിലീപുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബിജുമേനോനെ ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചു. ഇത് വ്യാജമാണെന്ന് ബിജു മേനോന്‍ പറയുന്നു.
ദിലീപ് എന്നെയോ ഞാന്‍ ദിലീപിനേയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കയോ ചേര്‍ന്നു പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം. വെറേ എന്തൊക്കെയോ വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കും അവര്‍ ആ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞാനും കാണാറുണ്ട് അത്തരം വാര്‍ത്തകള്‍. ദിലീപും കണ്ടിട്ടുണ്ടാകും. ഞാനും ദിലീപും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല.
ദിലീപിനും മനസിലാക്കാന്‍ സാധിക്കും ഇതുപോലുള്ള ന്യൂസ് പടച്ചുവിടുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ എന്നും ബിജു മേനോന്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments