Saturday, April 20, 2024
HomeNewsതെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു.

തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു.

തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍. 
ഹൈദരാബാദ്:  ജ്ഞാനപീഠ ജേതാവും തെലുങ്ക് കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു. തെലുഗു സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ ഇദ്ദേഹത്തിന് 1988ല്‍ സാഹിത്യരംഗത്തെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. കവി എന്നതിന് പുറമെ ഇദ്ദേഹം തിരക്കഥാകൃത്തും വാഗ്മിയുമാണ്. 1977ല്‍ ഇദ്ദേഹത്തെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.
ആന്ധ്രപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്. ആദ്യത്തെ കവിതാസമാഹാരം നവ്വനി പാവു 1953ല്‍ പുറത്തുവന്നു. 1980ലാണ് അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട കവിതാസമാഹാരമായ വിശ്വംഭര പുറത്തുവന്നത്. ഈ കൃതിക്കാണ് ജ്ഢാനപീഠം ലഭിച്ചത്. സാഹിത്യഅക്കാദമി അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. 1962ലാണ് റെഡ്ഡി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏകദേശം മൂവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1997ല്‍ രാജ്യസഭയിലേക്ക് ഇദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
RELATED ARTICLES

Most Popular

Recent Comments