യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ കാണാന്‍ നരേന്ദ്രമോദി വാഷിങ്ടണിലേക്ക്.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ കാണാന്‍ നരേന്ദ്രമോദി വാഷിങ്ടണിലേക്ക്.

0
580
ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍: യു എസ് പ്രസിഡന്റിനെ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണിലേക്ക്‌.  ഈ മാസം വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ ക്ഷണപ്രകാരം മോദി വാഷിങ്ങ്ടണില്‍ എത്തും. യോഗത്തിന്റെ യഥാര്‍ത്ഥ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രംമ്പിന്റെ ഭരണത്തിന്‍ കീഴില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹേഥര്‍ നോറെറ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി എട്ട് തവണ നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Share This:

Comments

comments