
ഉണ്ണി. (Street Light fb group)
എന്റെ സ്വപ്നങ്ങള്‍
പങ്കുവച്ചെടുത്ത് പിരിഞ്ഞു
പോയവരോട്…..
നന്ദി….!
ഒരു വലിയ ചുമടിന്റെ
ഭാരം പങ്കിട്ടതിന്…,
എന്നെ ഋണമുക്തനാക്കിയതിന്!!!
യാത്ര തുടരുന്നു…,
താണ്ടുവാന്‍ ഇനിയും
എത്ര കാതം…?
വഴിനീളെ വേനല്‍
കനയ്ക്കുമ്പോള്‍
ദാഹമകറ്റാന്‍ പകര്‍ന്ന
ഒരു കുമ്പിള് ജലം
പൂര്വ്വാര്ജ്ജിതങ്ങളില് നിന്ന്
ഞാന്‍ കടംകൊണ്ട പുണ്യം….!
സ്നേഹിച്ചും, കലഹിച്ചും
സഹവര്ത്തിച്ചവരോട്….,
മറക്കരുത്….,
മറവി….
ഭയപ്പെടുത്തുന്ന തുരുത്താണത്!
ഇരുള് വീഴും മുന്‍പ്
കരുതിവയ്ക്കുക….
ഇത്തിരിവെട്ടം പകരാന്‍
ഒരു കൈത്തിരി….
എണ്ണവറ്റി കരിന്തിരി പുകയും
മുന്‍പേ പ്രഭാതമെത്താന്
ഒരു സൂര്യന് ഉള്‍ത്തടത്തിലെ
പൂര്‍വ്വദിക്ക് തിരയട്ടെ…!
ചര്യകളില്‍ എള്ളിട തെറ്റാത്ത
വിരസതയുമായലയാന് ദിന-
രാത്രങ്ങളുടെ പടവുകള്‍
ആരോഹണാവരോഹണ
ക്രമത്തില്‍ തുടരുന്നുണ്ട്….!
തൊട്ടുചൊല്ലാന് അടയാളമില്ലാതെ,
അസ്വസ്ഥതപ്പെടാതെ, പെടുത്താതെ
എന്നെ നയിച്ച നിയോഗങ്ങളെ
സായഹ്നമായ്, വെട്ടം ചാഞ്ഞു
വീഴുന്നു….!
അങ്ങേ ചരുവില്‍ നിന്നും ഇരുളിന്റെ
അശ്വം കെട്ടഴിഞ്ഞു വരുന്നുണ്ട്…,
എന്റെ പ്രാര്‍ത്ഥനകളില്‍
ഇടം നേടിയവരോട്…,
നിങ്ങള്‍ക്ക് ഞാന്‍ നേര്‍ന്ന
സ്വസ്തി എന്റെ പാഥേയം…!
അതിജീവനത്തിന്റെ
ഗാഥാകാരന്ഞാനൊഴിയും
കളങ്ങള്‍ക്ക് പേരറിയാ-
പിന്‍ഗാമി, ഇനി നീയവകാശി!
Comments
comments