ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി.

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി.

0
532
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  ഹുവായ് ഇബ്രാന്‍ഡായ ഹോണര്‍, ഹോണര്‍ 8 ലൈറ്റ് എന്ന പേരില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഹോണര്‍ 8 ലൈറ്റ് ആകര്‍ഷകവും മികച്ച പ്രകടനവും നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. രൂപഭംഗിയുള്ള ഹോണര്‍ 8 ലൈറ്റ് മികച്ച ഡിസൈനും മികവുറ്റ ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും ലാഗില്ലാത്ത അനുഭവവും ഓഫര്‍ ചെയ്യുന്നു.
ഹോണര്‍ 8 ഓള്‍ഗ്ലാസ് ഡിസൈനിന്റെ ആകര്‍ഷണീയത പ്രകടമാകുന്നതാണ്. ആന്‍ഡ്രോയിഡ് 7.0 (നോഗട്ട്), ഇഎംയുഐ 5.0 എന്നിവയില്‍ ലഭ്യമായ ഹോണര്‍ 8 ലൈറ്റ് ഈ അപ്‌ഡേറ്റുമായി പുറത്തിറങ്ങുന്ന ഹുവായ് ഹോണറിന്റെ ആദ്യത്തെ ഫോണാണ്. ആന്‍ഡ്രോയിഡ് 7.0 അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ഇഎംയുഐ 5.0.
വിലയുടെ കാര്യത്തില്‍ 20,000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്നതാണ് ഹോണര്‍ 8 ലൈറ്റെന്ന് ഹുവായ് ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് സെയില്‍സ് വൈസ് പ്രസിഡന്റ് പി. സഞ്ജീവ് പറഞ്ഞു. അത്യാകര്‍ഷകമായ ഡിസൈനുള്ള പവര്‍ പായ്ക്ക് ഫോണ്‍ തേടുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ് ഈ ഫോണ്‍.
തുടക്കത്തില്‍ പ്രീമിയം കറുപ്പില്‍ ലഭ്യമാകുന്ന ഹോണര്‍ 8 ലൈറ്റിന്റെ വില 17,999 രൂപയാണ്. മാസാവസാനത്തോടെ നീല നിറത്തിലുള്ളതും വിപണിയിലെത്തും. ഇന്ത്യയിലെ എല്ലാ ഹോണര്‍ പാര്‍ട്ണര്‍ സ്‌റ്റോറുകളിലും ഇത് ലഭ്യമാണ്. ഉയോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാന്തര സേവനം നല്‍കുന്നതിന് ഇന്ത്യയില്‍ ഉടനീളം സര്‍വീസ് ശേഷികളും സര്‍വീസ് സെന്ററുകളുടെ എണ്ണവും ഹോണര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
15 മാസത്തെ സര്‍വീസ് വാറന്റിയാണ് ഹോണര്‍ 8 ലൈറ്റ് നല്‍കുക. സര്‍വീസിനായി നേരിട്ട് വന്ന് വാങ്ങുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അതിനായി തേടിപ്പിടിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കാം.

Share This:

Comments

comments