സ്ത്രീ. (കവിത)

സ്ത്രീ. (കവിത)

0
7538
കവിത മേനോൻ. (Street Light fb group)
തീച്ചൂളയിൽ നിന്നൊരു
പുല്ക്കൊടി ജന്മംകൊണ്ടു.
വിയർത്തും, വെന്തുരുകിയും,
നിലനില്പിനായ് പിടഞ്ഞും,
വാടാതെ, കരിയാതെ,
കണ്ണുനീർ ഉതിർത്തും!
മാറ്റുരച്ച് നോക്കേണ്ടതില്ലിനി –
തങ്കത്തേക്കാൾ അമൂല്യമിവൾ.
നയനജലത്താൽ പാപങ്ങൾകഴുകി,
അഗ്നിയിൽ പിറന്നവൾ!
സ്നേഹത്തിൻ നിറകുടമിവൾ
പടർന്ന് പന്തലിച്ച് തണലേകുന്നവൾ.
വേരുകൾ ആഴ്ത്തി, ശാഖകൾ പടർത്തി,
ലോകത്തെ മാറോട് ചേർക്കുന്നവൾ.
സഹനമയിയായ ഭൂമിയും,
സംഹാരരുദ്രയായ ദുർഗ്ഗയും,
നരനുകൂട്ടായ നാരിയും,
ജന്മാന്തരങ്ങളായ് – ഇവൾ തന്നെ!

Share This:

Comments

comments