Sunday, December 7, 2025
HomeNewsഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും.

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും.

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും. ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കുമ്ബോള്‍ പണം നല്‍കിയാല്‍ മതി. കാഷ് ഓണ്‍ ഡെലിവറി സൗജന്യ സേവനമല്ല. 5,000 രൂപവരെയുള്ള ഇടപാടിന് 90 രൂപ സെയില്‍ടാക്സ് നല്‍കണം. അതിന് മുകളിലുള്ള ഇടപാടിന് 120 രൂപയും ഈടാക്കും. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ‘പെ ഓണ്‍ ഡെലിവറി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം ഉപയോഗിക്കാന്‍ ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍ ആവശ്യമാണ്.
RELATED ARTICLES

Most Popular

Recent Comments