വിജയ ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യം പുഷ്കരന്‍ – ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും.

വിജയ ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യം പുഷ്കരന്‍ - ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും.

0
712
ജോണ്‍സണ്‍ ചെറിയാന്‍.
വിജയ ചരിത്രം കുറിച്ച ‘മഹേഷിന്റെ പ്രതികാരം’ ചിത്രത്തിന് ശേഷം ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ശ്യാം പുഷ്കരനെ ദേശിയ അവാര്‍ഡിന് അര്‍ഹനാക്കിയ മഹേഷിന്റെ പ്രതികാരം കൂട്ട്കെട്ട് വീണ്ടും സ്ക്രീനില്‍ ഒന്നിക്കുമ്ബോള്‍ ദിലീഷ് പോത്തനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം തന്നെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ടൊവിനോ നായകനാകുന്ന ആഷിഖ് അബു ചിത്രത്തിന്റെ തിരക്കഥയുടെ തിരക്കിലാണ് ശ്യം പുഷ്കരന്‍.

Share This:

Comments

comments