
Home News സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം.
സെബാസ്റ്റ്യന്‍ ആൻ്റണി.
ന്യൂജേഴ്സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.
ഏപ്രിൽ 16-ന് വൈകിട്ട് 7:30 ന് ഉയിര്‍പ്പ് തിരുനാളിൻറെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. ലിഗോരി ജോൺസൻ ഫിലിപ്സിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിലും, തിരുകര്‍മ്മങ്ങളും ബഹു. ഫാ. പോളി തെക്കൻ സഹകാര്‍മികത്വം വഹിച്ചു.
കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ഫാ. പോളി തെക്കൻ ഉയിര്‍പ്പ് തിരുനാളിന്റെ സന്ദേശം നല്‍കി.
ക്രിസ്‌തീയതയുടെ അടിസ്ഥാന വിശ്വാസമാണ് ഉയിർപ്പ്. എത്ര വലിയ നിരാശയും അന്തിമമായി പ്രത്യാശക്കു വഴിമാറും എന്നതിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ. ഇല്ലായ്മയുെടയും പരാജയത്തിന്റെയും നിരാശയുെടയും, ഒറ്റപ്പെടലിന്റേയും തീരം സമൃദ്ധിയുെടയും വിജയത്തിന്റെയും പ്രത്യാശയുെടയും തീരമാക്കി മാറ്റുകയാണ് ഉത്ഥിതനായ ഈശോ മിശിഹ. ഈ പ്രത്യാശയില്‍ ജീവിക്കാനുള്ള സന്ദേശമാണ് ഈസ്റ്ററിന്റേതെന്ന് വചന സന്ദേശത്തില്‍ ഫാ. പോളി തെക്കൻ ഇടവക ജനങ്ങളെ ഓർമ്മിപ്പിച്ചു.
ഒരിക്കൽ മാത്രം ഈ മാനഹാരമായ ഭൂമിയിൽ ജീവിക്കാൻ നമുക്ക് അവസരം ലഭിക്കുംമ്പോൾ ആ ജീവിതം കൊണ്ട് കഴിയുന്നത്ര നന്മകൾ മറ്റുള്ളവർക്ക് ചെയ്യാൻ നമ്മുക്ക് സാധിക്കണമെന്ന് തൻ്റെ അനുഭവ സക്ഷ്യങ്ങളിലൂടെ അച്ചൻ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു.
ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ഉയിപ്പു തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയ അള്‍ത്താര ശുസ്രുഷികളുടെ വാഴിക്കല്‍ ചടങ്ങും നടത്തപ്പെട്ടു. തോമസ് കരിമറ്റത്തിന്റെ നേതൃത്വത്തിൽ അന്‍സാ ബിജോ, ആഷ്‌ലി തൂങ്കുഴി, മരീസ ജോജു എന്നിവരാണ് പരിശീലനം നടത്തിയത്. പരിശീലകരെയും, പരിശീലനം നേടിയ കുഞ്ഞുങ്ങളെയും വികാരി ഫാ. തോമസ് ഫാ.ലിഗോറി പ്രത്യേകം അഭിനന്ദിച്ചു.
ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.
ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും,
ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ്, ജസ്റ്റിൻ ജോസഫ്, സെബിൻ മാത്യു എന്നിവര്‍ക്കും വികാരി ഫാ.ലിഗോറി ജോൺസൻ ഫിലിപ്സ് നന്ദി പറഞ്ഞു.
തുടര്‍ന്ന് അറുന്നൂറിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്നേഹവിരുന്നില്‍ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമമായിരുന്നു.
വെബ്:www.Stthomassyronj.org
Comments
comments