നിവിന്റെ ‘സഖാവ്’ മനസില്‍ തൊടുന്നു.

നിവിന്റെ 'സഖാവ്' മനസില്‍ തൊടുന്നു.

0
529
ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിൽ ചെങ്കൊടി സീസൺ എന്നാണ് അടുത്തിടെ വിശേഷിപ്പിക്കുന്നത് എന്നാൽ അതിനപ്പുറം ഈ ടാഗ് ലൈനിൽ ഒതുങ്ങാത്ത ചിത്രമാണ് സിദ്ധാർത്ഥ് ശിവ സംവിധാനം നിർവഹിച്ച സഖാവ്. ചുവപ്പ് കൊടിയുടെ ഉപരിപ്ലവതമാത്രം തേടുന്ന ചലച്ചിത്ര ശൈലിയിൽ നിന്നും മാറി ഉൾപരത തേടുവാൻ ഈ നിവിൻ പോളി ചിത്രത്തിൽ സംവിധായകൻ ശ്രമിക്കുന്നു. പ്രേക്ഷകരെ ആസ്വാദനത്തിൽ തൃപ്തിപെടുത്താൻ കഴിയുന്ന സിനിമയാണ് സഖാവ്.
പൊള്ളയായ ഇന്നത്തെ രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ തന്നെ ത്യാഗോജ്ജോലമായ ഇന്നലെകളിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയവും പറഞ്ഞുവയ്ക്കുകയാണ് സംവിധായകൻ. ഇന്നത്തെ സഖാവ് കൃഷ്ണകുമാറായും. പീരുമേടിലെ അസംഘടിത തൊഴിലാളികളുടെ നേതാവ് സഖാവ് കൃഷ്ണനായും നിവിൻ സ്ക്രീൻ കൈയ്യടക്കുന്നു.
നിവിനെ അഭിനന്ദിക്കണം, എപ്പോളും ആഘോഷ ചിത്രങ്ങൾ എന്ന് നോക്കാതെ ഇത്പോലുള്ള നല്ല സിനിമകൾ എടുക്കാൻ കാണിക്കുന്ന ധീരതയ്ക്ക്. പ്രകടനത്തിൽ തന്റെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞാണ് നിവിൻ പോളി അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രകടനം കൊണ്ട് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ രാജേഷ്, സഖാവിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് ഐഷ്വര്യ രാജേഷ്.
ഗായത്രി സുരേഷിനെ അതിന്റെ പ്രത്യേകിച്ചു എടുത്തു പറയത്തക്ക വിധം ഒന്നും പ്രകടനത്തിന് അവസരമൊന്നും തിരക്കഥയിൽ ഇല്ല. പ്രേമം സിനിമയിലെ ചെറിയ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അൽത്താഫിന്റെ മികച്ച വേഷം ഈ പടത്തിൽ കാണാം. അപർണ ഗോപിനാഥും സിനിമയുടെ ഭാഗമായിട്ടുണ്ട്, എന്നത്തേയും പോലെ പക്വതയുള്ള പ്രകടനമാണ് അപർണ്ണയുടെത്.
ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജു എന്നിവരാണ് മറ്റു കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നത്, മൂന്നു പേരും തന്റെ അനായാസ പ്രകടനം കൊണ്ട് സ്ഥിര ശൈലികളിൽ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്.
സാങ്കേതിക വിഭാഗം നോക്കുകയാണെങ്കിൽ സംവിധായകനോട് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഛായാഗ്രഹണം ഒരുക്കാൻ ജോർജ് സി വില്യംസിനു സാധിച്ചിട്ടുണ്ട്. സിനിമയുടെ ഭാവപരിസരത്തിൽ നിന്ന് കൊണ്ടുള്ള എഡിറ്റിംഗ് നിർവഹിക്കാൻ ചിത്രസംയോജകൻ വിജയിച്ചിട്ടുണ്ട്.
പ്രശാന്ത് പിള്ളയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്, എന്നത്തേയും പോലെ വ്യത്യസ്തമായ ഗാനങ്ങൾ ഒരുക്കുന്നതിൽ ഇത്തവണയും പ്രശാന്ത് പിള്ള വിജയിച്ചിട്ടുണ്ട്, പശ്ചാത്തല സംഗീതവും സിനിമയുടെ താളത്തിനൊപ്പം തന്നെ ഉണ്ട്. ചുവപ്പിൽ ഒതുങ്ങി പോകാതെ എടുത്ത ഒരു ക്ലാസ് ചിത്രമാണ് സഖാവ എന്ന് പറയാം. ആരവങ്ങളില്ലാതെ മനസിനെ തൊടുന്ന രീതിയിൽ കഥ അവതരിപ്പിച്ച് നിവിൻ പോളിയുടെ അടുത്തവിജയം ഉറപ്പിക്കുകയാണ് സിദ്ധാർത്ഥ് ശിവയും സംഘവും.

Share This:

Comments

comments