Monday, September 9, 2024
HomeKeralaവൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ മുന്‍ഷി വേണു അന്തരിച്ചു.

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ മുന്‍ഷി വേണു അന്തരിച്ചു.

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ മുന്‍ഷി വേണു അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.  
തൃശൂര്‍: വൃക്കരോഗത്തെ തുടര്‍ന്ന് നടന്‍ മുന്‍ഷി വേണു എന്നറിയപ്പെടുന്ന വേണു നാരായണന്‍ അന്തരിച്ചു. വൃക്കരോഗം ബാധിച്ച്‌ ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച നടക്കും.
മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ തിരുവന്തപുരം വഴുതക്കാട് സ്വദേശിയായ മുന്‍ഷി വേണു, തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ആത്മകഥ, കഥ പറയുമ്പോള്‍, ഉട്ടോപ്പിയയിലെ രാജാവ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അറുപതിലധിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനതയുടെ നടുവിലാണ് മുന്‍ഷി വേണു ജീവിതം തള്ളിനീക്കിയത്. അടുത്ത ബന്ധുക്കളൊന്നുമില്ലാത്ത മുന്‍ഷി വേണു ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് നാട്ടുകാരാണ് പാലിയേറ്റീവ് കെയറിലെത്തിച്ചത്.
RELATED ARTICLES

Most Popular

Recent Comments