പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായതായി നിക്കി ഹെയ്‌ലി.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായതായി നിക്കി ഹെയ്‌ലി.

0
605
പി.പി. ചെറിയാന്‍.
വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായി എന്നത് തര്‍ക്കമില്ലാത്ത വിഷയമാണെന്ന് യുണൈറ്റഡ് നാഷന്‍സ് യുഎസ് അംബാസഡര്‍ നിക്കി ഹെയ്‌ലി. ഏപ്രില്‍ രണ്ട് പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍ ഇന്റര്‍വ്യുവിലാണ് നിക്കി ഹെയ്‌ലി തന്റെ അഭിപ്രായം വെട്ടി തുറന്നു പറഞ്ഞത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതിനെക്കുറിച്ചു കര്‍ശന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ ക്രിംലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നിക്കി വ്യക്തമാക്കി.
എബിസി ന്യൂസ് മാര്‍ത്താ റാഡാട്ട്‌സ് നടത്തിയ ഇന്റര്‍വ്യൂവില്‍ നിക്കിയുടെ വെളിപ്പെടുത്തല്‍ ട്രംപിന്റെ നിലപാടുകളെ തീര്‍ത്തും ശരിവെയ്ക്കുന്നതായിരുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യവും ഇടപെടുന്നത് അംഗീകരിക്കാനാകില്ല. നിക്കി ഹെയ്‌ലിയും ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസും 2016 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നതായും നിക്കി വെളിപ്പെടുത്തി.
അമേരിക്കയുടെ അന്വേഷണത്തെ റഷ്യയെ യാതൊരു വിധത്തിലും ബാധിക്ക യില്ലെന്ന് പുട്ടിന്റെ പ്രസ് സെക്രട്ടറി ഡിമിട്രി പെസ് കോവ് പറഞ്ഞു.
സൗത്ത് കരോലിനാ ഗവര്‍ണര്‍ പദവി രാജിവച്ച് യുണൈറ്റഡ് നാഷണല്‍സിന്റെ അംബാസഡര്‍ പദവി ഏറ്റെടുക്കുവാന്‍ ട്രംപാണ് നിക്കിയെ പ്രേരിപ്പിച്ചത്.

Share This:

Comments

comments