കറുത്ത പകൽ. (കവിത)

0
591
സനു. മാവടി. (Street Light fb group)
ഉണങ്ങിപ്പൊടിഞ്ഞൊരാ-
യിലയുടെ
ചതഞ്ഞ നാഡിയിൽ
നോക്കിഞാനൂറീച്ചിരിച്ചു….
ചുരുളുകൾ ചുണ്ടിൽ
തീപ്പൊട്ടുകൾ തീർത്തു
നിശ്വാസവായുവിൽ
പുകതൻ പരിണയം…
തുറന്നൊരാക്കണ്ണുകൾ
പാതികൂമ്പവേ…
വിറയ്ക്കുന്ന ചുണ്ടുകൾ
ചുരുളിനെ ചതിച്ചു…
ഒരുകവിൾപുകയ്ക്കിരന്നവന്റെ
പുളിച്ചതെറി കാതുരണ്ടും
കൊട്ടിയടച്ചു…
വിലാപവും പല്ലുകടിയും
സ്ഥാനഭ്രഷ്ടനാക്കി…..
കുഴഞ്ഞകാലുകൾ
പെറ്റുകൂട്ടിയ പിഴച്ച ചുവടുകൾ..
പിന്നിലേയ്ക്കു
തിരിഞ്ഞൊന്നുയർത്തിയ കൈ
പകുതിയിൽ നിശ്ചലം..
സന്ധിബന്ധങ്ങൾ അറ്റവണ്ണം
തളർന്നു തൂങ്ങി…
താളം മറന്നചുവടുകൾക്കന്ത്യം
കട്ടിലിന്നുകീഴിൽ…
എടുത്തൊന്നുയർത്താൻ
ശ്രമിയ്ക്കുന്ന
അരപ്പാവാടക്കാരിയുടെ
വെളുത്ത കണങ്കാലുകൾ
ഭക്ഷിച്ചകണ്ണുകൾ
തലച്ചോറിൽ കത്തിച്ചു കാമം..
കുഴഞ്ഞോരെന്റെ കൈകളിൽ
ഭ്രാന്തമാം കരുത്തിന്നാവാഹനം..
ഭ്രാന്തിന്റെ മാറുപിളർന്നു
നിണം പാനം ചെയ്ത
പൈശാചീക ചിന്ത…
അലർച്ചകൾ, തേങ്ങലുകൾ
യാചനകളെല്ലാം…
വീതിയേറിയ കരതലത്തിന്നടിയിൽ
ഒന്നായ് ഊർധ്വശ്വാസം വലിച്ചു….
ചീന്തിയെറിഞ്ഞ
ഉടയാടകൾതൻ
ശകലങ്ങളിൽപോലും
നഖക്ഷതങ്ങൾ.
അനാവൃതമായ ഉടൽപ്പരപ്പിൽ
കിതച്ചും കുതിച്ചും ഞെരിച്ചും
പെയ്തുതിമർക്കവേ
ഇടവിട്ടഞരക്കങ്ങൾ
ശ്രുതിസാന്ദ്രമാം
സംഗീതം പോലെ…
കരയ്ക്കിട്ട മത്സ്യം തൻ
പിളർന്ന ചെകിളപോൽ
തുറന്നൊരാക്കടവായിൽ
നേർത്ത നൂലിഴപാകി
കൊഴുത്തചോരതൻ കട്ടചുവപ്പ്…
നാഭിച്ചുഴിയിൽ
അനാഥമായൊരുതുള്ളി
രേതസ്സു കണ്ണുനക്കിയനേരം
ആനന്ദലബ്ദിയിൽ
ആറാടിയലറിഞാൻ…
തലയ്ക്കുപിന്നിൽ
കനത്തപ്രഹരം
വെളുത്തപകലിനെ
കറുപ്പിലാഴ്ത്തുന്നു കണ്ണുകൾ…
ഭൂതകാലത്തിലെവിടെനിന്നോ
അമ്മതൻ തേങ്ങൽ
കർണ്ണപുടങ്ങൾ ഉരുക്കിത്തുളച്ച്
ബുദ്ധിയിൽ പൊട്ടിച്ചിതറി..
“എന്റെ മോളെ”…..

Share This:

Comments

comments