വിമാനത്തില്‍ ഉപയോഗിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് സൗജന്യ ലാപ്‌ടോപ്പും വൈഫൈയും കൊടുക്കുന്നു.

0
1154

ജോണ്‍സണ്‍ ചെറിയാന്‍.

ദോഹ: അടുത്ത നാളില്‍  അമേരിക്ക ലാപ്‌ടോപ്പ് വിലക്ക് നടത്തിയതിനു  വ്യത്യസ്ഥമായ  വാഗ്ദാനവുമായി ഖത്തര്‍ എയര്‍വെയ്‌സ് എത്തിയിരിക്കുന്നു.അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിന് സൗജന്യ ലാപ്‌ടോപ്പും വൈഫൈയും നല്‍കുന്നതാണെന്ന്  ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി.

ദോഹ ഉള്‍പ്പെടെ ഒമ്പത് നഗരങ്ങളില്‍ നിന്ന് യു.എസിലേക്കുള്ള നോണ്‍ സ്റ്റോപ്പ് വിമാനത്തില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് യു.എസ്. ആഭ്യന്തര സുരക്ഷാ വിഭാഗം  കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരി്തക്കുന്നതിനായിട്ടാണ് ഈ തീരുമാനം.

അമേരിക്കയിലേക്കുള്ള  ഖത്തര്‍ എയര്‍വേയ്‌സിന്‍റെ ബിസിനസ്സ് ക്ലാസിലെ യാത്രക്കാര്‍ക്ക് മാത്രമാണ് ലാപ്‌ടോപ്പ് വായ്പയായി നല്‍കുന്നത്.  യാത്രയിലുടനീളം തടസ്സമില്ലാതെ സേവനം ലഭ്യമാക്കുന്നതിനു ബോര്‍ഡിങ്ങിന് മുമ്പായി ഗേറ്റില്‍ നിന്ന് ലാപ്‌ടോപ്പ് ലഭിക്കും. എല്ലാ യാത്രക്കാര്‍ക്കും ഒരുമണിക്കൂര്‍ സൗജന്യ വൈഫൈയും അഞ്ച് ഡോളര്‍ നിരക്കില്‍ പ്രത്യേക വൈഫൈ പാക്കേജും നല്‍കുന്നുണ്ട്.

 

Share This:

Comments

comments