വിമാനത്താവളങ്ങളില്‍ നിന്നും സ്ടാമ്പിങ്ങും, ടാഗിങ്ങും എടുത്തു കളയുന്നു.

0
1994

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: ഏപ്രില്‍ 1 മുതല്‍ വിമാനത്താവളങ്ങളില്‍ നിന്നും സ്ടാമ്പിങ്ങും, ടാഗിങ്ങും എടുത്തു കളയുന്നു. പതിവുപോലെ ബാഗുകളില്‍ സ്റ്റാമ്പ് ചെയ്‍ത് ടാഗ് കെട്ടുന്ന രീതി ഇതോടെ അവസാനിക്കുമെന്ന് സിഐഎസ്എഫ് മേധാവി പറഞ്ഞു.

ഡല്‍ഹി, മുംബൈ, ബെംഗലൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, കൊച്ചി, അഹമ്മദാബാദ് എന്നീ എയര്‍പോര്‍ട്ടുകളിലാണ് ഏപ്രില്‍ ആദ്യം മുതല്‍ പുതിയ രീതി നിലവില്‍വരുന്നത്. പുതിയ രീതി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണെന്നും ഇതിനായി ആവശ്യമുള്ള ജീവനക്കാരെ ഉറപ്പാക്കിയിട്ടുണ്ടെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പുതിയ രീതി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും സുരക്ഷയും നല്‍കും. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ പുതിയ നിയമം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും സിഐഎസ്എഫിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടിവന്നതിനാലാണ് നടപ്പാക്കല്‍ വൈകിയത്.

Share This:

Comments

comments