
Home Fashion ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
ജോണ്സണ് ചെറിയാന്.
ദോഹ : ഖത്തറിലെ പ്രമുഖ ബ്യൂട്ടിതെറാപിസ്റ്റായ ഷീല ഫിലിപ്പോസ് നേതൃത്വം നല്കുന്ന ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വ്യാപാര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര നടി പ്രയാഗ മാര്‍ട്ടിനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് വിശിഷ്ടാതിഥിയായിരുന്നു.
വിമന്‍സ് വേള്‍ഡ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി സ്ക്കൂള് ഡല്‍ഹി, ഭാരതിവ്യാസ് ഹോളിസ്റ്റിക് തെറാപ്പി സെന്റര്‍ ഇംഗ്ലണ്ട്, ബ്ലോസം കോച്ചാര്‍ പിവോട്ട് പോയിന്റ് ബ്യൂട്ടി സ്ക്കൂള് ഡല്‍ഹി എന്നിവടങ്ങില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഖത്തറിലെത്തിയ ഷീല ഫിലിപ്പോസ് കാല് നൂറ്റാണ്ടിലേറെ കാലമായി സൗന്ദര്യ സംരക്ഷണത്തിന്റെ നൂതന സംവിധാനങ്ങളുമായി നിറഞ്ഞ് നില്ക്കുന്നു. ചര്‍മ സംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ആഴത്തിലുള്ള അറിവും അനുഭവവും മുന്‍നിര്‍ത്തിയാണ് ഷീല ഫിലിപ്പോസ് സേവനം നല്‍കുന്നത്. ഗുണനിലവാരത്തില്‍ യാതൊരു വിട്ടവീഴ്ച്ചക്കും തയ്യാറാവാതെ പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് സൗന്ദര്യ സംരക്ഷണത്തിനായി ഷീല ഉപയോഗിക്കുന്നത്.
ദോഹ ബ്യൂട്ടി സെന്ററിന്റെ പത്താമത്തെ ശാഖയാണ് മെസില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ ബിന്‍ മഹ്മൂദ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡി റിംഗ് റോഡ്, അല്‍ ഖോര്‍, ഗറാഫ ശാഖകളിലും ലുലു എക്സ്പ്രസ്, ഖത്തര്‍ ഫൗണ്ടേഷന്, മുന്തസ, കൊച്ചി പനമ്പിള്ളി നഗര്‍, കായംകുളത്തിനടുത്ത് കറ്റാണം എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്.
ഫോട്ടോ : ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചലച്ചിത്ര നടി പ്രയാഗ മാര്ട്ടിന് ഉദ്ഘാടനം ചെയ്യുന്നു.
Comments
comments