ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയില്‍.

ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയില്‍.

0
1965
ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ : ഖത്തറിലെ ബ്യൂട്ടി തെറാപിസ്റ്റുകളുടെയിടയില്‍ ശ്രദ്ധേയയായ ഷീല ഫിലിപ്പോസ് നേതൃത്വം നല്‍കുന്ന ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച വൈകീട്ട് 5.30ന് പ്രശസ്ത സിനിമാ താരം പ്രയാഗ മാര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യും.
ദോഹ ബ്യൂട്ടി സെന്ററിന്റെ പത്താമത്തെ ശാഖയാണ് മെസില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇപ്പോള്‍ ബിന്‍ മഹ്മൂദ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഡി റിംഗ് റോഡ്, അല്‍ ഖോര്‍, ഗറാഫ ശാഖകളിലും ലുലു എക്സ്പ്രസ്, ഖത്തര്‍ ഫൗണ്ടേഷന്‍, മുന്‍തസ, കൊച്ചി പനമ്പിള്ളി നഗര്‍, കായംകുളത്തിനടുത്ത് കറ്റാണം എന്നിവടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

Share This:

Comments

comments