Home Election ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: ആര്‍ക്കും പിന്തുണയില്ലെന്ന് രജനീകാന്ത്.
ജോണ്സണ് ചെറിയാന്.
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഗംഗൈ അമരന് രജനികാന്തുമായി കൂടികാഴ്ച നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്.കെ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഗംഗൈ അമരന് രജനീകാന്തിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് താരം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രജനി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ മലപ്പുറത്തോെടാപ്പം ഏപ്രില്‍ 12നാണ് ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. എ.െഎ.ഡി.എം.കെ ശശികല പക്ഷത്ത് നിന്ന് ടി.ടി.വി.ദിനകരനും പന്നീര്‍ശെല്‍വം പക്ഷത്ത് നിന്ന് വി.മധുസൂദനനുമാണ് മല്‍സരിക്കുന്നത്. ജയലളിതയുടെ സഹോദരപുത്രി ദീപയും മല്‍സരരംഗത്തുണ്ട്.
Comments
comments