രാധ ഞാൻ…….. (കവിത)

രാധ ഞാൻ........ (കവിത)

0
1059
 ഷിജി അനൂപ്. (Street Light fb group)
അറിയാതെ പെയ്യുന്നോരനുരാഗമൊന്ന
അണിയിക്കുമോയെൻ അകതാരിലായ്
അറിയാതലിഞ്ഞു ചേർന്നുപോയീ ഞാൻ
അലതല്ലുമീണമായാ മുരളീരവത്തിൽ
ആനന്ദമല്ലയോ, കണ്ണാ!ചാരത്തണയുകിൽ
ആതിര നിലാവല്ലയോ ഹൃത്തടത്തിൽ
ഇനിയെത്ര ഇരവുകൾ പകലുകൾ
ഇനിയുമെത്ര ഞാൻ തള്ളി നീക്കണം
ഇനിയെത്ര ജന്മമുണ്ടെങ്കിലും
ഇനിയും, നിൻ രാധയാവണം
ഈരേഴുലകിലും നീയെന്നറിഞ്ഞു ഞാൻ
ഈ ജന്മമൊന്നുഴിഞ്ഞുവെച്ചു കണ്ണാ
ഉലത്തീയിൽ പഴുക്കുമോരിരുമ്പു പോൽ
ഉരുകുന്നിതെൻ മനമെന്നറിയുന്നുവോ?
ഊനം കൂടാതെ നീ തുണക്കുമെന്നാകിലും
ഊഴിയിലേകയായ് കേഴുന്നു ഞാൻ
ഋതുക്കളാറും കൊഴിഞ്ഞു പോയ് ഭൂവിൽ
ഋതുക്കളേതിലും മാറാതെ ഞാനും
എങ്ങുപോയ്മാധവാ വിരഹിണിരാധ ഞാൻ
എങ്കിലുമറിയുന്നു ഞാനെത്ര ധന്യ
ഏറെ പ്രിയമോടെ സ്തുതിക്കുന്നതിന്നു
ഏകയാമെന്നുടെ പേരു ചേർത്തല്ലയോ
ഐക്യമില്ലാ,മനസ്സുകളൊന്നായതിന്നു
ഐഹിക സുഖം തേടുവാൻമാത്രമായ്
ഒരു കടലാഴമുള്ള കനവുകളുണ്ടെന്നിൽ
ഒരു തിരയിളക്കമേതുമില്ലാതെയെൻകണ്ണാ
ഓർമ്മകളിലെന്നും പൂക്കുന്നു കൊഴിയുന്നൂ
ഓമൽ കിനാക്കളായ് നീയാം വസന്തം
ഔഷധം പോലെനിക്കു നിൻ പ്രേമമെൻ കണ്ണാ
അകതാരിൽ നീറി പുകയുന്നനോവിന്
അമൃതായ് പൊഴിയൂനീയെന്നിൽ മാധവാ

 

Share This:

Comments

comments