ഡല്‍ഹിയിലെ എടിഎമ്മില്‍ നിന്നും വീണ്ടും രണ്ടായിരത്തിന്റെ ‘ചില്‍ഡ്രന്‍ ബാങ്ക് നോട്ട്’ ലഭിച്ചു.

ഡല്‍ഹിയിലെ എടിഎമ്മില്‍ നിന്നും വീണ്ടും രണ്ടായിരത്തിന്റെ 'ചില്‍ഡ്രന്‍ ബാങ്ക് നോട്ട്' ലഭിച്ചു.

0
515
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ എടി എം മെഷീനില്‍ നിന്നും രണ്ടായിരത്തിന്റെ വ്യാജ നോട്ട് ലഭിച്ചു. ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അച്ചടിച്ച വ്യാജ നോട്ട് ഇത് രണ്ടാം വട്ടമാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്നത്. ഒരു മാസത്തിനിടയിലാണ് രണ്ട് നോട്ടുകളും ലഭിച്ചത്.
ശീതള മാത മന്ദിറിന് സമീപമുള്ള എടിഎമ്മില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം വ്യാജ നോട്ട് ലഭിച്ചത്. നോട്ട് ലഭിച്ച ചന്ദന്‍ പിസി ആര്‍ കോള്‍ മുഖേന സംഭവം അധികൃതരുടെ ശ്രദ്ധയില്‌പെടുത്തി.
489മ് വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തേ സംഘം വിഹാറിലെ എടിഎമ്മില്‍ നിന്നും രണ്ടായിരത്തിന്റെ നാല് വ്യാജ നോട്ടുകള്‍ ലഭിച്ചിരുന്നു. രോഹിത് കുമാര്‍ എന്നയാള്‍ക്ക് ലഭിച്ച ആ നോട്ടുകളും ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് അടിച്ചിറക്കിയിരുന്നത്.

Share This:

Comments

comments