Home News Kerala പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി.
ജോണ്‍സണ്‍ ചെറിയാന്‍.
മൂലമറ്റം : പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ജലാറ്റിന്‍ സ്റ്റിക്, പശ, കേപ്, ഇലക്ട്രിക് വയറുകള്‍, ബാറ്ററി തുടങ്ങിയവ കണ്ടെത്തിയത്. സബ് എന്‍ജിനീയറാണു സ്‌ഫോടക ശേഖരം ആദ്യം കണ്ടത്. ഉടന്‍ അസി. എന്‍ജിനീയറെ വിവരമറിയിച്ചു. തുടര്‍ന്ന് കാഞ്ഞാറില്‍നിന്ന് എസ്.ഐ: സാബു എന്‍. കുര്യന്‍, എ.എസ്.ഐ: ഇ.എം ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി. സമീപവാസികെളയും ഓഫീസിലുള്ളവരെയും ചോദ്യം ചെയ്തു.
Comments
comments