Home News വിദ്യാവാരിധി ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു : വിദ്യാവാരിധി ബോര്‍ഡിങ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കര്‍ണാടക ചിക്കനായകനഹള്ളിയിലെ വിദ്യാവാരിധി ഇന്റര്‍നാഷണല്‍ ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അകന്‍ഷാ പല്ലകി, ശാന്തമൂര്‍ത്തി, ശ്രേയസ് എന്നിവരാണ് മരിച്ചത്. ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ അല്‍പസമയത്തിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
Comments
comments