ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങിന് യു.എസ് കോടതിയുടെ ശിക്ഷ.

ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത സിങിന് യു.എസ് കോടതിയുടെ ശിക്ഷ.

0
1307
പി.പി. ചെറിയാന്‍.
റിനൊ (നവേഡ): മാതൃ രാജ്യമായ ഇന്ത്യയില്‍ അമേരിക്കയിലിരുന്ന് ബീകരാക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയ ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍ ബര്‍വിന്ദര്‍ സിങ്ങിനെ (41) യു എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ലാറി ഹിക്സ് 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.മാര്‍ച്ച് 7 നാണ് കോടതി ശിക്ഷ വിധിച്ചത് യു എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിച്ച സിങ്ങിന് ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാലും ജീവിതകാലം മുഴുവനും ഫെഡറല്‍ സൂപ്പര്‍വിഷനില്‍ കഴിയണമെന്നും കോടതി വിധിയില്‍ രേഖപ്പെടുത്തിയിച്ചുണ്ട്.
രണ്ട് ദശാബ്ദക്കാലം ഇന്ത്യയിലെ ഭീകര സംഘടനകളായ ബാബര്‍ കല്‍സ ഇന്റര്‍നാഷണല്‍, കാലിസ്ഥാന്‍ സിന്ദാബാദ് ഫോര്‍ഡ്, എന്നിവയുമായി ബന്ധപ്പെട്ട് പഞ്ചാബ് റീജിയണില്‍ സ്വതന്ത്ര സിക്ക് സംസ്ഥാനം രൂപീകരിക്കുക എന്നതായിരുന്നു ബല്‍ വിന്ദറിന്റെ ലക്ഷ്യം. ഇന്ത്യാ ഗവണ്‍മെന്റിന്റെ സിക്ക് സമുദായത്തിനു നേരെയുള്ള അതിക്രമങ്ങളാണ് സിങ്ങിനെ കഴിഞ്ഞ നവംബറിലാണ് സിങ്ങ് ഭീകരവാദിയാക്കിയത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
മാര്‍ച്ച് 7 ന് കോടതിയുടെ വിധി പ്രഖ്യാപനം വന്ന ഉടനെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കരുതെന്ന് കോടതി മുമ്പാകെ സിങ്ങ് അഭ്യര്‍ത്ഥിച്ചു.2013 മുതല്‍ നവേഡ ജയിലില്‍ കഴിയുകയാണ്. ജയിലില്‍ കഴിഞ്ഞ കാലഘട്ടം ശിക്ഷയായി പരിഗണിക്കുമെന്നതിനാല്‍ 10 വര്‍ഷത്തിനുശേഷം ജയില്‍ വിമോചനം ലഭിക്കാനുള്ള സാധ്യതയുണ്ട്.

Share This:

Comments

comments