പിഴയ്ക്കു കാരണം ജന്‍ ധന്‍ അക്കൗണ്ടുകളെന്ന ന്യായീകരണവുമായി എസ്ബിഐ.

പിഴയ്ക്കു കാരണം ജന്‍ ധന്‍ അക്കൗണ്ടുകളെന്ന ന്യായീകരണവുമായി എസ്ബിഐ.

0
490
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തി. വളരെയധികമുള്ള ജന്‍ ധന്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതിന് ബാങ്കിന് വലിയ പണച്ചെലവുണ്ട്. ഇത് നികത്താന്‍ പണം ആവശ്യമാണ്. അതിനാലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവരാന്‍ ബാങ്ക് നിര്‍ബന്ധിതമാകുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പിഴയും മറ്റും പിന്‍വലിക്കണമെന്ന് സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്ക് പിഴ ബാധകവുമല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലസ് ഇല്ലാത്ത അക്കൗണ്ടുകളില്‍നിന്നും പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം ഇടപാടുകളുടെ സേവനനിരക്കുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും.

Share This:

Comments

comments